ഐപിഎൽ:​ഗെയ്ൽ തകർത്തു; പഞ്ചാബ് ബാം​ഗ്ലൂരിനെ മറികടന്നു

ഐപിഎൽ ക്രിക്കറ്റിൽ കിം​ഗ്സ് ഇലവൻ പഞ്ചാബിന് റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരെ ജയം. എട്ടു വിക്കറ്റിനാണ് പഞ്ചാബ് ബാം​ഗ്ലൂരിനെ മറികടന്ന് ലീ​ഗിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ബാം​ഗ്ലൂരിന്റെ 177 റൺസ് പിന്തുടർന്ന പഞ്ചാബ് അവസാന പന്തിലാണ് ജയം കരസ്ഥമാക്കിയത്.

ആദ്യ മത്സരത്തിന് ഇറങ്ങിയ വിൻഡീസ് സൂപ്പർ താരം ​ക്രിസ് ​ഗെയ്ലിന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. 45 പന്തിൽ നിന്ന് 6 സിക്സുകളുടെ പിൻബലത്തിൽ ​ഗെയ്ൽ 53 റൺസെടുത്തു. ഭക്ഷ്യ വിഷബാധയേറ്റതിനാൽ ലീ​ഗിൽ ആദ്യ 7 മത്സരങ്ങളിലും ​ഗെയ്ലിന് കളിക്കാനായിരുന്നില്ല. ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത ബാം​ഗ്ലൂരിന്റെ ഇന്നിം​ഗ്സ് സു​ഗമമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതിനാൽ സ്കോറിം​ഗ് വേ​ഗത കുറഞ്ഞു. ക്യാപ്റ്റൻ വിരാട് കൊഹ്ലി 49 റൺസെടുത്തു. ഓപ്പണർമാരായ ആരോൺ ഫിഞ്ച് 20 ഉം ദേവദത്ത് പടിക്കൽ 18 ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഓൾറൗണ്ടർ ക്രിസ് മോറിസ് എട്ട് പന്തിൽ നിന്ന് 25 റൺസ് നേടി. നാലാമനായി ഇറങ്ങിയ എബി ഡീവിലിയേഴ്സ് 2 റൺസിന് പുറത്തായി.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നു. ലീ​ഗിലെ മുൻനിര റൺവേട്ടക്കാരയ കെആർ രാഹുലും, മായങ്ക് അ​ഗർവാളും ചേർന്ന് ആദ്യ വിക്കറ്റിൽ 78 റൺസെടുത്തു. വൺ ഡൗണായി ഇറങ്ങിയ ക്രിസ് ​ഗെയ്ൽ സ്കോർ 171 ൽ എത്തിച്ചാണ് പുറത്തായത്. 61 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു.


Contact the author

Sports Desk

Recent Posts

Sports Desk 1 week ago
IPL

മത്സരം കാണാന്‍ നീ എത്തുമെന്ന് പ്രതീക്ഷിക്കുന്നു; ഋഷഭ് പന്തിനോട് വാര്‍ണര്‍

More
More
Sports Desk 2 months ago
IPL

ഐ പി എല്‍ മത്സരത്തിനായി പരിശീലനം ആരംഭിച്ച് എം എസ് ധോണി; ചിത്രങ്ങള്‍ വൈറല്‍

More
More
Sports Desk 1 year ago
IPL

ഐപിഎൽ: ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടത്തിയേക്കും

More
More
Web Desk 1 year ago
IPL

പേര് മാറ്റി പഞ്ചാബ്; ഐപിഎല്‍ പൂരത്തിന് നാളെ കൊടിയേറ്റം

More
More
Sports Desk 2 years ago
IPL

ഐഎസ്എൽ: കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാം മത്സരത്തിൽ ചെന്നൈയൻ എഫ്സിയെ നേരിടും

More
More
Sports Desk 2 years ago
IPL

ഐപിഎൽ 2020: മുംബൈ ഇന്ത്യന്‍സിന് അഞ്ചാം കിരീടം

More
More