വിവാഹമോചനശേഷവും സ്ത്രീക്ക് ഭർതൃഗൃഹത്തിൽ താമസിക്കാം: സുപ്രീം കോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർതൃഗൃഹത്തിൽ താമസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

വിവാഹമോചനത്തിന് ശേഷം സ്ത്രീയെ വീട്ടിൽ നിന്നും ഇറക്കിവിടാനുള്ള അധികാരം ഭർത്താവിനോ കുടുംബത്തിനോ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2019ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരായി സതീഷ് ചന്ദർ അഹൂജ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. വിവാഹമോചനത്തിന് ശ്രമിക്കുന്ന മരുമകൾ സ്നേഹ അഹൂജക്ക് തന്റെ വീട്ടിൽ അവകാശമില്ലെന്ന് കാണിച്ചുകൊണ്ടായിരുന്നു സതീഷ് ഹർജി സമർപ്പിച്ചത്. എന്നാൽ, സ്നേഹക്ക് വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സതീഷ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

തന്റെ സ്വന്തം അധ്വാനത്താൽ പണികഴിപ്പിച്ച വീട്ടിൽ മകൻ രവീൺ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെയാണ് ഭാര്യ സ്‌നേഹയ്ക്ക് അവകാശമുണ്ടാകുകയെന്നും സതീഷ് ഹർജിയിൽ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധി.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More