'കൊവിഡ്‌ പ്രതിരോധത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ എത്രയോ ഭേദം'-രാഹുല്‍ ഗാന്ധി

കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ നയങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഐഎംഎഫിന്റെ കണ്ടെത്തലിനെ തുടർന്നാണ് രാഹുലിന്റെ വിമർശനം.

ഇതാ ബി.ജെ.പി സര്‍ക്കാരിന്റെ അടുത്ത നേട്ടം എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. 2020-21 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 10.3 ശതമാനമായി ഇടിയുമെന്ന ഐഎംഎഫിന്റെ പരാമർശത്തെത്തുടർന്നാണ് ഇത്. കൊവിഡിനെ നേരിടുന്നതിൽ അഫ്ഗാനിസ്ഥാനും പാക്കിസ്താനും ഇന്ത്യയേക്കാൾ എത്രയോ ബേധമാണെന്നും രാഹുൽ കുറിച്ചു. ഐഎംഎഫ് പുറത്തുവിട്ട സാമ്പത്തിക ചാർട്ടിന്റെ ചിത്രത്തോടൊപ്പമാണ് രാഹുൽ ട്വീറ്റ് ചെയ്തത്.

ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തിൽ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യ എന്നുമാണ് ഐഎംഎഫ് അറിയിച്ചത്. കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതാണ് ഇത്തരത്തിൽ സമ്പദ് വ്യവസ്ഥ തകരാൻ കാരണമായതെന്ന് ഐഎംഎഫ് കുറ്റപ്പെടുത്തിയിരുന്നു. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 7 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 10 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 10 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More