കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 62,212 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 74,32,681ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 837 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതുവരെ 1,12,998 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 1.5 ശതമാനമാണ് ഇന്ത്യയുടെ കൊവിഡ് മരണ നിരക്ക്. 7,95,087 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.
65,24,596 പേര് കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 87.6% ആയി ഉയര്‍ന്നു. ഇതുവരെ 8 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7283 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗ ബാധിതർ മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ അനുസരിച്ച് 24 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍, 3 കോടിയിലധികം കൊവിഡ് കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.