മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മേൽ വീണ്ടും കേസ് ചുമത്തി യുപി പൊലീസ്

ഹത്രാസ് കേസ് റിപ്പോർട്ട്‌ ചെയ്യാൻ പോയപ്പോൾ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മേൽ വീണ്ടും കേസ്. ഹത്രാസിൽ കലാപശ്രമം നടത്തിയെന്നതാണ് പുതിയ കേസ്. യുപിയിലെ ചാങ്പ പൊലീസ് സ്റ്റേഷന്‍ ആണ് കേസ് എടുത്തത്.  സിദ്ദീഖിനൊപ്പം അറസ്റ്റിലായ ക്യാമ്പസ്‌ ഫ്രണ്ട് പ്രവർത്തകരെയും പുതിയ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

ക്യാംപസ് ഫ്രണ്ട് പ്രവർത്തകർക്കൊപ്പം ഹത്രാസിലേക്ക് പോകുംവഴി കരുതൽ നടപടി എന്ന നിലയ്ക്കാണ് സിദ്ദീഖ് കാപ്പനെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് പുറകെ ഇദ്ദേഹത്തിന് മേൽ യുഎപിഎ ചുമത്തി കേസ് എടുത്തിരുന്നു. അതുകൂടാതെയാണ് ഇപ്പോൾ കലാപം നടത്താന്‍ ഗൂഡാലോചന നടത്തി എന്ന കേസിലും സിദ്ദീഖിനെ പ്രതിയാക്കുന്നത്.

മാധ്യമ പ്രവർത്തകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രമുഖരടക്കം നിരവധി പേരാണ് ഉത്തർ പ്രദേശ് സർക്കാരിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിനു മുന്നിൽ സമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് കുടുംബം.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More