മിഥുൻ ചക്രബർത്തിയുടെ മകനും ഭാര്യക്കുമെതിരെ ബലാത്സംഗക്കുറ്റം

പ്രശസ്ത ബോളിവുഡ് നടൻ മിഥുൻ ചക്രബർത്തിയുടെ മകനും ഭാര്യക്കുമെതിരെ ബലാത്സംഗക്കുറ്റത്തിന് മുബൈ പൊലീസ് കേസെടുത്തു. ഒക്ടോബർ 15ന് ഡല്‍ഹി കോടതിയില്‍ ഒരു പെൺകുട്ടി നൽകിയ പരാതിയിന്മേലാണ് നടപടി.

മിഥുൻ ചക്രബർത്തിയുടെ മകനായ മഹാക്ഷയ്ക്കും ഭാര്യ യൊഗീത ബാലിക്കുമെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. താനും മഹാക്ഷയുമായി പ്രണയ ബന്ധത്തിൽ ആയിരുന്നുവെന്നും ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയതിന് ശേഷം തന്നെ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി പരാതിയിൽ പറയുന്നുണ്ട്. ഇതിനെപ്പറ്റി സംസാരിച്ചപ്പോൾ വിവാഹ വാഗ്ദാനം നൽകിയെന്നും പിന്നീട്  വഞ്ചിച്ചുവെന്നും അവര്‍ പറഞ്ഞു.

നേരത്തെ മുംബൈ പൊലീസിൽ മുൻപേ പരാതി സമർപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അതിന് തയ്യാറായിരുന്നില്ല. പിന്നീട് ഡൽഹി കോടതിയിൽ പരാതി നൽകുകയായിരുന്നു. കോടതി മുംബൈ പോലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പെൺകുട്ടി ചൂണ്ടിക്കാട്ടി. മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More
National Desk 10 hours ago
National

'ഞാനും മനുഷ്യനാണ്, സങ്കടവും വേദനയും തോന്നി'; ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി പരാമര്‍ശത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റ്

More
More
National Desk 11 hours ago
National

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും വീണ്ടും കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

മോദിക്ക് ജയ് വിളിച്ച് ആള്‍ക്കൂട്ടം, മറുപടിയായി ഫ്‌ളൈയിംഗ് കിസ് നല്‍കി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ്‌ ഷോ നടത്തി; പരാതിയുമായി കോണ്‍ഗ്രസ്

More
More