ഇനി മലയാള സിനിമയിൽ പാടില്ലെന്ന് വിജയ് യേശുദാസ്

മലയാള സിനിമയിൽ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്. മലയാള സം​ഗീത സംവിധായകർക്കും ​ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു. മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഈ പ്രശ്നം ഇല്ല. ഈ അവ​ഗണയെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. പിതാവ് യേശുദാസിനും മലയാള സിനിമയിൽ നിന്നും ദുരനുഭവമുണ്ടായിട്ടുണ്ട്. സം​ഗീത ലോകത്ത് ഇത്തരം പ്രവണതകൾ വർദ്ദിക്കുകയാണെന്നും വിജയ് പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി വിജയ് സിനിമാ പിന്നണി രം​ഗത്ത് സജീവമാണ്. 2000 ൽ ഇറങ്ങിയ മിലനിയം സ്റ്റാർസിൽ പാടിയാണ് പിന്നണി ​ഗാനരം​ഗത്തെത്തിയത്. യേശുദാസും ഈ ചിത്രത്തിൽ പാടിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ മികച്ച ​ഗായകനുള്ള അവാർഡ് 3 തവണ വിജയ് നേടിയിട്ടുണ്ട്. 2018 ൽ ജോസഫ് എന്ന ചിത്രത്തിലെ ആലാപനത്തിനാണ് പുരസ്കാരം ലഭിച്ചത്. കൂടാതെ 5 തവണ ഫിലിം ഫെയർ അവാർഡും വിജയിയെ തേടി എത്തിയിട്ടുണ്ട്. 178 മലയാളം സിനിമാ ​ഗാനങ്ങളും 118 തമിഴ് സിനിമാ ​ഗാനങ്ങളുമാണ് വിജയ് യേശുദാസ് പാടിയിട്ടുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More