ഈസ്റ്റ് ബം​ഗാൾ ഫുട്ബോൾ ടീം പുതിയ ലോ​ഗോയുമായി ഐഎസ്എലിൽ അരങ്ങേറും

ഐഎസ്എലിൽ അരങ്ങേറ്റം കുറിക്കുന്ന ഈസ്റ്റ് ബം​ഗാൾ ഫുട്ബോൾ ടീമിന്റെ പുതിയ ലോ​ഗോ പ്രകാശനം ചെയ്തു. ശ്രീ സിമന്റ് ഈസ്റ്റ് ബം​ഗാൾ എന്നായിരിക്കും ടീമിന്റെ പേര്. എസ് സി ഈസ്റ്റ് ബം​ഗാൾ എന്നാണ് ലോ​ഗോയിലെ എഴുത്ത്. ടീമിന്റെ പരമ്പരാ​ഗത ചുവപ്പ് സ്വർണ നിറങ്ങൾ ലോ​ഗോയിൽ ഉണ്ട്. നീല പശ്ചാത്തലത്തിൽ മഞ്ഞ നിറത്തിൽ ജ്വലിക്കുന്ന പന്തവും ലോ​ഗോയിൽ ആലേഖനം ചെയ്തിട്ടുണ്ട്. കിഴക്കൻ ബംഗാളിന്റെ സമ്പന്നമായ പൈതൃകത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ക്ലബ് അധികൃതർ പറഞ്ഞു.

ഇം​ഗ്ലണ്ട് ഇതിഹാസ താരം റോബി ഫ്ലവറാണ് ടീമിന്റെ പുതിയ പരിശീലകൻ. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഫ്ലവർ ക്വാറന്റൈനിലാണ്. ബ്രിസ്ബേൻ റോറിനെയാണ് 45 കാരനായ മുൻപ് ഫ്ലവർ പരിശീലിപ്പിച്ചിരുന്നത്.  അടുത്ത മത്സരം അവസാനത്തോടെയാണ് ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുക. കൊറോണ പരി​ഗണിച്ച് ​ഗോവയിൽ മാത്രമാണ് മത്സരങ്ങൾ നടക്കു. ബം​ഗാളിലെ മറ്റൊരു ഇതിഹാസ ക്ലബായ മോഹൻബ​ഗാൻ എടികെയുമായി ലയിച്ച് എടികെ മോഹൻബ​ഗാൻ എന്ന പേരിൽ ലീ​ഗിൽ മാറ്റുരക്കും. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത്  നിന്നും രണ്ട് ടീമുകൾ കളിക്കുന്നത്.

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 2 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 6 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 7 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 7 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More