'ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും വിട്ടുകൊടുക്കില്ല'- അമിത് ഷാ

ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങൾ തീർക്കു വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും ഏത് വിധേനയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റ് ക്സി ജിൻപിംഗ് പീപ്പിൾസ് ലിബറേഷൻ ആർമിയോട് യുദ്ധത്തിനായി തയ്യാറെടുക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ഏതു സാഹചര്യത്തെയും  നേരിടാന്‍ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മേഖലകളും സുരക്ഷിതമാണെന്നും ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും ആർക്കും കൊണ്ടുപോകാൻ സാധിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യ ചൈന തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. ഒക്ടോബർ13ന്  ഇരു രാജ്യങ്ങളും തമ്മിലുള്ള  ഏഴാം വട്ട ചര്‍ച്ചയും പൂർത്തിയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു - മഹുവ മൊയ്ത്ര

More
More
National Desk 5 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 23 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 23 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More