രാജ്യത്തെ ഈ നിലയിലെത്തിച്ചവരിൽനിന്നും അധികാരം തിരിച്ചെടുക്കണം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത്‌ ഭൂഷന്‍

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ ഇടിവും, മാധ്യമസ്വാതന്ത്ര്യം ശാസ്ത്രീയ അവബോധം തുടങ്ങിയ സൂചികകളിലെ സ്ഥാനക്കുറവും ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷൻ മോദി സർക്കാരിനെ വിമർശിച്ചത്.

രാജ്യത്തെ ഈ നിലയിലെത്തിച്ചവരിൽനിന്നും അധികാരം തിരിച്ചെടുക്കേണ്ട സമയമായെന്നും ഇന്ത്യയെ അവരിൽ നിന്നും സ്വതന്ത്രയാക്കണമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. രാജ്യത്തെ യുവാക്കൾ ഈ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020-21 വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 10.3 ശതമാനം ഇടിവ് നേരിടുമെന്ന ഇഎംഎസിന്റെ കണക്കുകൾ പുറത്തുവന്നതിനുശേഷം നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെ ഈ വർഷത്തെ പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനെക്കാൾ കുറവായിരിക്കുമെന്നും ഐഎംഎഫ്  വ്യക്തമാക്കിയിരുന്നു.വികസ്വര രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തകർച്ച നേരിടുക ഇന്ത്യ ആയിരിക്കുമെന്നും സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലേക്ക് ആണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നും ഐഎംഎഫ്  പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 10 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 12 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 13 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More