സിറ്റി ഗ്യാസ് പദ്ധതി എറണാകുളം ജില്ല മുഴുവനും വ്യാപിപ്പിക്കുന്നു

സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. നിലവിൽ കരിങ്ങാച്ചിറ - കുണ്ടന്നൂർ -ഇടപ്പള്ളി - ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ആറ് മുനിസിപ്പാലിറ്റികളിലും ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 2500 വീടുകളിൽ നിലവിൽ ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 1500 വീടുകളിൽ പ്ലംബിങ് ജോലികൾ പൂർത്തിയായി.

ഒൻപത് സി.എൻ.ജി സ്റ്റേഷനുകൾക്കു പുറമെ വെല്ലിങ്ങ്ടൺ ഐലൻഡ്, കാലടി, പെരുമ്പാവൂർ, പൂത്തോട്ട തുടങ്ങിയ പ്രദേശങ്ങളിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനം എടുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

പദ്ധതി പ്രാവർത്തികമാകുന്നതോടെ 24 മണിക്കൂറും പ്രകൃതി വാതകം ആവശ്യാനുസരണം ലഭിക്കും. സാധാരണ ലഭിക്കുന്ന ഇന്ധനവാതകത്തേക്കാൾ 30 ശതമാനം വിലക്കുറവുണ്ടാകും. ഗാർഹിക ഉപഭോക്താക്കൾക്കു പുറമെ സി.എൻ.ജി വാഹനങ്ങൾ, വാണിജ്യ ഉപഭോക്താക്കൾ, വ്യാവസായിക ഉപഭോക്താക്കൾ എന്നിവർക്കും ലഭ്യമാണ്.

സി.എൻ.ജി വാഹനങ്ങളിൽ വാതകം ഉപയോഗിക്കുമ്പോൾ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാകും. വാതകത്തിന്റെ സാന്ദ്രത മറ്റ് പാചക വാതകത്തേക്കാൾ കുറവായതിനാൽ കൂടുതൽ സുരക്ഷിതവുമാണ്.

ഉപയോഗത്തിന് അനുസൃതമായി മീറ്റർ റീഡിങ് പ്രകാരമാണ് ഗ്യാസിന്റെ ബില്ലുകൾ അടയ്ക്കേണ്ടത്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് (മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റ്) 752.92 രൂപയാണ് വില. വാണിജ്യ ഉപഭോക്താക്കൾക്ക് 850.33 രൂപയും വ്യാവസായിക ഉപഭോക്താക്കൾക്ക് 720.72 രൂപയുമാണ് ഈടാക്കുന്നത്. സി.എൻ.ജി ഉപഭോക്താക്കൾക്ക് കിലോഗ്രാമിന് 57.30 രൂപയാണ് വില. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിൽ ശരാശരി പ്രതിമാസ പ്രകൃതി വാതകത്തിന്റെ ഉപയോഗം 0.4 യൂണിറ്റ് ആയാണ് കണക്കാക്കിയിരിക്കുന്നത്. ഇതു പ്രകാരം 300 രൂപയാണ് ഒരു കുടുംബത്തിന് മാസം ചിലവ് വരിക.

പുതുവൈപ്പിനിലെ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ നിന്നാണ് പ്രകൃതി വാതകം ഗെയിൽ വാതക പൈപ്പ് ലൈൻ വഴി കളമശ്ശേരിയിലെ വാൽവ് സ്റ്റേഷനിൽ നിന്നും ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റ പൈപ്പ് ലൈനിൽ പ്രകൃതി വാതകം നൽകുന്നു. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് തുടർന്ന് സ്റ്റീൽ അല്ലെങ്കിൽ എം.ഡി.പി.ഇ പൈപ്പ് ലൈൻ മുഖേന ഉപഭോക്തക്കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിൽ നിന്നും കിട്ടിയ ലൈസൻസ് പ്രകാരം അനുവദിക്കപ്പെട്ട പ്രദേശത്തു മാത്രമേ സിറ്റി ഗ്യാസ് പദ്ധതി സ്ഥാപിക്കുന്നതിനും പ്രകൃതി വാതകം വിതരണം ചെയ്യാനും സാധിക്കൂ. കേരളത്തിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് പ്രകൃതി വാതകം നൽകുന്നതിനായി എറണാകുളം ജില്ലക്ക് പി.എൻ.ജി ആർ.ബി യുടെ നാലാമത് ബിഡിങ് റൗണ്ടിലാണ് അനുമതി ലഭിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകൾ ഒൻപതാമത് ബിഡിങ് റൗണ്ടിൽ അനുമതി ലഭിച്ചവയാണ്.

Contact the author

News Desk

Recent Posts

Web Desk 18 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More