രാജ്യം കൊവിഡ് ഭീഷണി തരണം ചെയ്തുവെന്ന് വിദഗ്ധ സമിതി

രാജ്യം കൊവിഡ് ഭീഷണി തരണം ചെയ്തുവെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതി. രാജ്യത്തെ കൊവിഡ്‌ രോഗികളുടെ എണ്ണം ഫെബ്രുവരിയോടെ ഒരു കോടി വരെ എത്തിയേക്കാമെന്നാണ് വിദഗ്ധസമിതിയുടെ കണക്കുകൾ. എന്നാൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നടപ്പാക്കിയാൽ ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രണവിധേയമാകുമെന്ന് സമിതി അറിയിച്ചു.

കൊവിഡ് വ്യാപനം ഒരുപരിധിവരെ ലോക്ഡൗൺ പിടിച്ചുനിർത്തിയിരുന്നു എന്ന് സമിതി ചൂണ്ടിക്കാട്ടി. മാസ്ക് ധാരണം സാമൂഹിക അകലം പാലിക്കൽ എന്നിവയുടെ പ്രാധാന്യം കുറയാതെ ശ്രദ്ധിക്കണമെന്നും സമിതി നിർദേശിച്ചു.

കഴിഞ്ഞദിവസത്തെ കണക്കുകളനുസരിച്ച്, രണ്ടുമാസത്തിനുശേഷം ഇന്ത്യ പ്രതിദിന കോവിൽ കണക്കുകളിൽ അമേരിക്കയ്ക്ക് പിറകിലായി. കഴിഞ്ഞദിവസം 62,212 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ അത് എഴുപതിനായിരം കടന്നു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറയുന്നതും രോഗമുക്തി നിരക്ക് 88.03 ശതമാനമായി ഉയരുന്നതും ആശ്വാസകരമാണ്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 5 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 2 days ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More