സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയിൽ പുറത്തിറങ്ങി

വരാനിരിക്കുന്ന ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് സ്വിഫ്റ്റ് ലിമിറ്റഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. വില്‍പ്പന കൂടുതല്‍ ആകര്‍ഷണമാക്കുന്നതിനും, യുവാക്കളെ ലക്ഷ്യമിട്ടും സ്‌പോര്‍ട്ടി ഭാവത്തിലാണ് വാഹനത്തിന്റെ അവതരണം. നിലവിലുള്ള മോഡലിനെക്കാള്‍ 24,990 രൂപയോളം അധികമായി നല്‍കേണ്ടിവരും.

ഗ്രില്ലിന് ചുറ്റും ബ്ലാക്ക് ട്രിം, ഗ്ലോസ് ബ്ലാക്ക് ബോഡി കിറ്റ്, എയറോഡൈനാമിക് സ്പോയിലര്‍, സൈഡ് ബോഡി മോള്‍ഡിംഗ് തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ, എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ, എൽഇഡി ഹൈ മൌണ്ടട് സ്റ്റോപ്പ് ലാമ്പ്, 15 ഇഞ്ച് അലോയ് വീലുകൾ, 7 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി ഒട്ടനവധി പുതു തലമുറ ഫീച്ചറുകളും സ്വിഫ്റ്റിന്‍റെ ഈ പുതിയ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

6,000 rpm -ല്‍ 82 bhp കരുത്തും 4,200 rpm-ല്‍ 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് വാഹനത്തില്‍. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ വാഹനം ലഭ്യമാകും.

Contact the author

Auto Desk

Recent Posts

Web Desk 10 months ago
Automobile

ജിപ്സിയെക്കാള്‍ കരുത്തന്‍; ജിംനിക്ക് മികച്ച പ്രതികരണം

More
More
Web Desk 1 year ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More