കെ. സുരേന്ദ്രൻ ബീഫ് തിന്നുന്നതിനെ എന്തിന് കളിയാക്കണം? - ഗഫൂര്‍ അറയ്ക്കല്‍

ഗോ, ബ്രാഹ്മണ രക്ഷ എന്നതാണ് ഫാസിസത്തിന്റെ ശരിയായ മുദ്രാവാക്യം. പശുവിനും ബ്രാഹ്മണനും സൗഖ്യമുണ്ടായാൽ ''ലോക സമസ്തോ സുഖിനോ ഭവന്തു'' എന്നാണല്ലോ. എന്നാൽ നമ്മൾ ഗോരക്ഷ മാത്രമേ കേൾക്കാറുള്ളൂ. അത് ബ്രാഹ്മണർ ആദ്യമേ രക്ഷ പ്രാപിച്ചതുകൊണ്ടാണ്. ഇനി ഹത്രാസിലുണ്ടായത് പോലെ ഉയർന്ന ജാതിയെ താഴ്ന്ന ജാതിക്കാർ ചോദ്യം ചെയ്യുമ്പോൾ ആ അജണ്ട മൃതദേഹം പോലും കത്തിച്ചു കളയുന്ന പൊള്ളുന്ന അനുഭവമായി നമുക്ക് മുന്നിൽ പ്രത്യക്ഷമാവുകയും ചെയ്യും. വാസ്തവത്തിൽ മിത്തുകളിൽ മാത്രം ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഇവർ ഗോമാംസം ഭക്ഷിച്ചിരുന്നോ?

AD 400 ൽ ഇന്ത്യയിൽ യൗധേയർ എന്ന ഒരു കുലം ജീവിച്ചിരുന്നു. പ്ലാറ്റോയുടെ കാലത്തെ പോലെ ഒരു ഉന്നത ഗണമാണ് രാജ്യം ഭരിച്ചിരിന്നത്. അതിനാൽ സത്‌ലജിനും യമുനയ്ക്കും ഇടയ്ക്ക് ഹിമാലയം മുതൽ മരുഭൂമി വരേ ഭരിച്ചിരുന്ന യൗധേയകുലം പരിമിതമായ ജനാധിപത്യത്തെ സംരക്ഷിച്ചിരുന്നു. എന്നാൽ ഉജ്ജയിനി കേന്ദ്രമാക്കി ഭരിച്ചിരുന്ന ഗുപ്ത രാജക്കൻമാർ അവരെ യുദ്ധം ചെയ്ത് തോൽപ്പിച്ച് രാജഭരണം സ്ഥാപിച്ചു.

അക്കാലത്ത് ബ്രാഹ്മണ ക്ഷത്രിയ വ്യത്യാസം ഉണ്ടായിരുന്നില്ല. ബ്രാഹ്‌മണനായ പുഷ്യാമിത്ര സുംഗനൊക്കെ നാട് ഭരിച്ചിരുന്നു. അക്കാലത്ത് ജീവിച്ചിരുന്ന വിശ്വാമിത്രൻ, വസിഷ്ഠൻ എന്നീ മഹർഷിമാരാണ് ജാതിയെ തൊഴിലിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചത്. അതോടെ ബ്രാഹ്മണനായ സംസ്കൃതി മഹർഷിയുടെ മക്കളായ രന്തിദേവൻ രാജർഷിയും മറ്റൊരാൾ ബ്രഹ്മർഷിയുമായി.

തൊഴിൽ കൊണ്ട് ക്ഷത്രിയനായ രന്തിദേവൻ സത്യയുഗത്തിലെ 16 രാജാക്കൻമാരിൽ ഒരാളായിരുന്നു. നല്ല സൽക്കാരപ്രിയൻ. അവന്തിയിലെ ചമ്പൽ നദീ തീരത്തുണ്ടായിരുന്ന രാജധാനിയിൽ വിരുന്നുനടത്തലായിരുന്നു പ്രധാന വിനോദം.

രന്തിദേവന്റെ ഊട്ടുപുരയിൽ ദിനവും രണ്ടായിരം പശുക്കളെ കൊന്നിരുന്നു. അവയുടെ പച്ചത്തുകൽ എന്നും പാചകശാലയിൽ അട്ടിയായി വെക്കും. അതിൽ നിന്നും വെള്ളമിറ്റു വീണ് ഒരു നദി ഉത്ഭവിച്ചു. അതാണ് ചർമ്മണ്വതി. അഥവാ ചമ്പൽ നദി. (ശബ്ദതാരാവലി നോക്കുക)

ചുരുക്കത്തിൽ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും ഈ ബീഫ് തീറ്റയെ കുറിച്ച് മഹാഭാരതത്തിലെ വനപർവ്വത്തിൽ പോസറ്റീവായി വർണ്ണിക്കുന്നുണ്ട്. (അതിഥികളായെത്തിയ ബ്രാഹ്മണരുടെ എണ്ണം കൂടിയതിനാൽ കഷ്ണം കുറവാണ്. കറി കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുന്ന ഭാഗം )

" രാജ്ഞോമഹാനസേ പൂർവ്വം

രന്തിദേവസ്യ വൈദ്വിജ

അഹന്യഹനി വാധ്യതേ

ദ്വേസഹസ്രേഗവാം തഥാ

സമാംസംദദതോഹ്യന്നം

രന്തിദേവസ്യനിത്യസ്യ:

അതുലകീർത്തിരഭവ - 

നൃപസ്യദ്വിജസത്തമ"

NB :കെ. സുരേന്ദ്രൻ ബീഫ് തിന്നുന്നതിനെ എന്തിന് കളിയാക്കണം.?

Contact the author

Recent Posts

K T Kunjikkannan 3 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More