നടന്‍ പൃഥ്വിരാജിന് കൊവിഡ്; 'ജനഗണമന'യുടെ ചിത്രീകരണം മുടങ്ങി

കൊച്ചി: നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ പുരോഗമിക്കുന്ന 'ജനഗണമന' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന് കൊവിഡ് ബാധിച്ചത്. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും ചില അണിയറ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നടന്റെയും സംവിധായകന്റെയും അഭാവത്തില്‍ സിനിമയുടെ ചിത്രീകരണം താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ജനഗണമനയുടെ ചിത്രീകരനത്തിനെത്തിയ നടന്‍ സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പെടെ സെറ്റിലുള്ള എല്ലാവരും ക്വാറന്റൈനില്‍ പോകണം.

'ക്വീന്‍' എന്ന ചിത്രത്തിനു ശേഷം ഡിജോ ഒരുക്കുന്ന പുതിയ ചിത്രമാണ് ജനഗണമന. 'ആടുജീവിത'ത്തിന്റെ ചിത്രീകരണത്തിനെ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജ് മാസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് സംവിധായകന്‍ ബ്ലസ്സിയും പൃഥ്വിരാജും ക്വാറന്റൈനില്‍ പോയിരുന്നു. തന്റെ ഫെയ്‌സ്ബുക്കിലൂടെ രോഗവിവരം നടന്‍ പൃഥ്വിരാജ് തന്നെയാണ് പുറത്തുവിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 6 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 7 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More