കാര്‍ഷിക ബില്ലിനെതിരായി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എമാരുടെ രാത്രി പ്രതിഷേധം

ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി കാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ എം എല്‍ എ മാരുടെ രാത്രി പ്രതിഷേധം. കാര്‍ഷികബില്ലിന്റെ കരട് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആം ആദ്മി പാര്‍ട്ടി എം എല്‍ എ മാര്‍ നിയമസഭയില്‍ രാത്രി മുഴുവന്‍ പ്രതിഷേധിച്ചത്.നിയമസഭാ കെട്ടിടത്തില്‍ ചമ്രം പടിഞ്ഞിരുന്നാണ് ആം ആദ്മി എതിര്‍പ്പ് പ്രകടിപ്പിച്ചത്.

ചൊവ്വാഴ്ച്ച ഇറക്കിയ കാര്‍ഷികബില്ലിനായുളള കരടിന്റെ കോപ്പി നല്‍കാത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ചില എം എല്‍ എമാര്‍ കെട്ടിടത്തിനടുത്ത കിണറിന്റെ മതിലിലിരുന്നും ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തിന്റെ നിയമങ്ങള്‍ ഉപയോഗിച്ച്  കാര്‍ഷിക ബില്ലിനെ നേരിടാനാണ് പഞ്ചാബ് ശ്രമിക്കുന്നത്.

കര്‍ഷക നിമയത്തിനെതിരായുളള പോരാട്ടത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി തയാറാണ്. എന്നാല്‍ മറ്റു ബില്ലുകളുടേതുള്‍പ്പെടെ കോപ്പികള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇത്തരം പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുക എന്ന് എ എ പി നേതാവ് ഹര്‍പാല്‍ ചീമ ചോദിച്ചു. ഇത്തരം കരി നിയമങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്‌ക്കെതിരായ  ആക്രമണമാണ്. അവ സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ അവകാശങ്ങളെ എടുത്തു കളയുകയാണ്. പഞ്ചാബിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ഹനിയ്ക്കുകയാണ് എന്ന് പഞ്ചാബ് നിയമസഭാംഗം നവ്‌ജോദ് സിംഗ് സിദ്ധു പറഞ്ഞു. രാഷ്ട്രീയമായി വലിയ എതിര്‍പ്പുകളും വിവാദവുമായ മൂന്ന് കാര്‍ഷിക ബില്ലുകളും സെപ്റ്റംബര്‍ 29ന് പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഒപ്പ് വച്ച് നിയമമാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More