സിബിഐക്ക് മൂക്ക് കയറിട്ട് മഹാരാഷ്ട്ര സർക്കാറും

സിബിഐക്ക് മൂക്ക് കയറിട്ട് മഹാരാഷ്ട്ര സർക്കാറും. ബിജെപിയുടെ ഇഷ്ടക്കാരനായ അർണബ് ​ഗോസാമിയുടെ ചാനൽ പ്രതിസ്ഥാനത്തുള്ള ടിആർപി റേറ്റിം​ഗ് കേസ് പിടിച്ചെടുക്കാനുള്ള  നടപടിക്ക് പിന്നാലെയാണ് സിബിക്കെതിരെ ഉദ്ദവ് താക്കറെ സർക്കാർ രം​ഗത്തെത്തിയത്. സംസ്ഥാനത്തിനുള്ളിൽ കേസ് അന്വേഷിക്കാനുള്ള സിബിഐക്കുള്ള സ്വാഭാവിക അനുമതി മഹാരാഷ്ട്ര റദ്ദാക്കി. സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ മുൻകൂർ അനുമതി വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ബിജെപിക്കായി സംസ്ഥാനങ്ങളിൽ ഇടപെടുന്നെന്ന ആരോപണം വ്യാപകമാണ്.

പശ്ചിമ ബം​ഗാൾ, രാജസ്ഥാൻ ത്രിപുര മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾ സിബിഐ അന്വേഷണത്തിന് അനുമതി നേരത്തെ നിഷേധിച്ചിരുന്നു. കേസ് അന്വേഷണത്തിന് സർക്കാർ അനുമതിക്കായുള്ള കാലതാമസം ഒഴിവാക്കാൻ  സിബിഐക്ക് നൽകിയിരുന്ന പൊതു അനുമതിയാണ് മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങൾ പിൻവലിച്ചത്. ദില്ലി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലീഷ്മെന്റ് ആക്ടിലെ സെക്ഷൻ 6 പ്രാകാരമാണ് അനുമതി പിൻവലിച്ചത്.

അതേ സമയം ടിആർപി കേസിൽ ബീഹാറിലാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. ഈ അന്വേഷണം മഹാരാഷ്ട്രിയിലേക്ക് വ്യാപിപ്പിക്കാൻ സിബിഐക്ക് കഴിയും. ഇത് തടയാൻ കോടതിയെ മഹാരാഷ്ട്ര സർക്കാർ സമീപിച്ചേക്കും.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More