ബോളിവുഡ് നടി കങ്കണ റനൗട്ടിനോടും സഹോദരി രംഗോലി ചന്ദേലിനോടും ഒക്ടോബര്‍ 26 നു മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ മുംബൈ പോലീസ്. 'നിങ്ങള്‍ കങ്കണയെ വളരെയധികം മിസ്സ് ചെയ്യുന്നു വിഷമിക്കേണ്ട ഞാന്‍ ഉടന്‍ അവിടെയെത്തും' എന്നായിരുന്നു ഈ വാര്‍ത്തയോട് കങ്കണയുടെ പ്രതികരണം.
കങ്കണയ്ക്കും സഹോദരിക്കുമെതിരെ മത വിദ്വേഷം, രാജ്യദ്രോഹം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രാദേശിക കോടതിയുടെ ഉത്തരവ് പ്രകാരം ബാന്ദ്ര പോലീസ് സ്റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെയുളള എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷ പ്രചാരണം), 295 എ (മതവികാരം വ്രണപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കങ്കണയുടെ ട്വീറ്റുകള്‍ സാമുദായിക വിദ്വോഷം വളര്‍ത്തുന്നതല്ല, ആരോപണങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാം എന്നായിരുന്നു കങ്കണയുടെ അഭിഭാഷകന് റിസ്വാന് സിദ്ദിഖിയുടെ പ്രതികരണം.
കങ്കണയും സഹോദരിയും സമുഹ മാധ്യമങ്ങളിലെ കമന്റുകളിലൂടെ ഹിന്ദു മുസ്ലീം വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്നു എന്നുമാണ് പരാതി നല്കിയ സാഹില്‍ അഹ്സ്രഫാലിയുടെ ആരോപണം.