കുല്‍ബൂഷണ്‍ ജാദവിന്റെ ശിക്ഷ പുന പരിശോധിക്കാനുളള സര്‍ക്കാര്‍ ബില്ലിന് പാക്കിസ്ഥാന് പാര്‍ലമെന്റിന്റെ അംഗീകാരം.അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം പാലിച്ചാണ് നടപടി. 'ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ആന്‍ഡ് ഓര്‍ഡിനന്‍സ് ' എന്നു പേരിട്ട കരട് ബില്‍ ബുധനാഴ്ചയാണ് ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്.
ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി 2017 ഏപ്രിലിലാണ് ഇന്ത്യന്‍ നാവികസേന ഉദ്വേഗസ്ഥനായ കുല്‍ബൂഷണ്‍ ജാദവിനെ പാക്ക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2017 ല്‍ ഇന്ത്യ പാക്ക് നടപടിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും ഇന്ത്യയ്ക്ക് അനുകൂലമായി നടപടി എടുക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാക്കിസ്ഥാന് അത് നിരസിച്ചു. നിരന്തരമായി ഇന്ത്യയുടെ ശ്രമങ്ങളെല്ലാം നിരസിക്കുകയായിരുന്നു പാക്കിസ്ഥാന് ഇതുവരെ. കോടതി ഉത്തരവ് പ്രകാരം പ്രശ്നം പരിഹരിക്കാനുളള താല്പര്യം പാക്കിസ്ഥാന് കാണിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാത്സവ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ജാദവിനെ പോലീസ് പിടികൂടുന്നത്. ചാരനാണെന്ന് ആരോപിച്ച് 10ന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ജാദവിനെ വിട്ടുകിട്ടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ജാദവിന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.