സോളാർ പാടം - സജീവന്‍ പ്രദീപ്‌

മെലിഞ്ഞു പോവുന്നൊരു വെയിലിനോട്

സോളാർ പാനലുകളുടെ സങ്കടകരമായ

സംഭാഷണങ്ങളുണ്ട്


ബാഹ്യാകാശത്തെ അന്ധമായി വിശ്വസിച്ചതിന്റെ

പൊരുത്തക്കേടുകൾ നിറഞ്ഞതാണീ ഭൂമി 

കോൺസൻട്രേഷൻ ക്യാമ്പുകളിലെന്നവണ്ണം

കുടുങ്ങിപ്പോയവരെപ്പറ്റി പറഞ്ഞു പറഞ്ഞാണ്

സോളാർ പാനലിലെത്തുന്നത്


വസ്തുക്കളേക്കാൾ നിശ്ചലമായ വാക്കുകളുണ്ട്

അലമാരകൾ പോലത്തെ വീടുകൾ

സ്ക്രൂ പോലത്തെ മനുഷ്യർ

അലുമിനിയം കിളികളുടെ റസിഡൻസി ഏരിയ


സോളാർ പാനലുകളുടെ

സംഭാഷണങ്ങളിലാണ്, വെളിച്ചം വൈദ്യുതിയെ കണ്ടെത്തുന്നത്,

അലുമിനിയം കിളികളവയുടെ വീടിന്റെ

വിയർപ്പാറ്റുന്നതും

 വെളിച്ചത്തിന്റെ കുപ്പായമിടുവിക്കുകയും ചെയ്യുന്നത്


സ്ക്രൂ പോലത്തെ മനുഷ്യർ, സോളാർ പാനലുകൾക്കടിയിലേക്ക്

പ്ലാസ്റ്റിക് ടബ്ബയിൽ വെള്ളവുമായി പാഞ്ഞുപോകുന്ന പ്രഭാതങ്ങൾ,

പ്രണയം, പ്രണയത്തിനോടൊരു ചെറു അനാശാസ്യം ആവശ്യപ്പെടുന്ന നിശബ്ദതകൾ


സോളാർ പാനലുകൾ മലർന്ന് കിടന്ന്

അധ്വാനിക്കുകയാണ്

ഒരു രാജ്യത്തെ പോലെ

വീടുകളെപ്പോലെ

എത്രമേൽ ഊർജ്ജമാണ് പകലിൽ പ്രവഹിപ്പിക്കുകയും,

രാത്രിയിൽ തിരിച്ചെടുക്കുകയും ചെയ്യുന്നത്


പക്ഷേ

നിശബ്ദതയുടെ ഊർജ്ജ വയലുകളെ

സോളാർ പാനലിനോളം

ഭരണകൂടം കാത്തു വെയ്ക്കുകയാണ്,

ഏതെങ്കിലുമൊരു മഴക്കാലത്ത്

മരിച്ചു പോവാൻ വേണ്ടി മാത്രം

Contact the author

Sajeevan Pradeep

Recent Posts

Poetry

പതിനെട്ടാം നൂറ്റാണ്ടിലെ പോലെ അതി നിഗൂഢമായ രാത്രി - സജീവന്‍ പ്രദീപ്‌

More
More
Sajeevan Pradeep 1 month ago
Poetry

പെൺ ന്യൂട്ടൺ - സജീവന്‍ പ്രദീപ്‌

More
More
Shaju V V 1 month ago
Poetry

കൊലയ്ക്കും കൊലചെയ്യപ്പെടുന്നതിനും ഇടയില്‍ - ഷാജു വി വി

More
More
Vishnu Prasad 1 month ago
Poetry

ലമ്പ്രട്ട - വിഷ്ണുപ്രസാദ്

More
More
Sajeevan Pradeep 1 month ago
Poetry

നാല് ഇലക്ട്രിക് പോസ്റ്റുകളുടെ ആത്മകഥ - സജീവന്‍ പ്രദീപ്‌

More
More
Sooraj Kalleri 1 month ago
Poetry

ടാക്സി ഡ്രൈവർ - സൂരജ് കല്ലേരി

More
More