ഐ വി ശശിയെ അനുസ്മരിച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി

ഐ വി ശശിയെ അനുസ്മരിച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സംവിധായകനായ ഐ വി ശശി വിടപറഞ്ഞ് 3 വർഷം പൂർത്തിയാകുമ്പോഴാണ് മമ്മൂട്ടിയുടെ അനുസ്മരണം. ഐ വി ശശിയുടെ ചിത്രം സമൂഹമാധ്യമങ്ങളി‍ൽ പങ്കു വെച്ച് ഓർമ പൂക്കൾ എന്ന ഒറ്റവരിമാത്രമാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. 

മമ്മൂട്ടിയുടെ ചലച്ചിത്ര യാത്രയിൽ ഐ വി ശശിക്ക് നിർണായക സ്ഥാനമാണുള്ളത്. 35 ഓളം ചിത്രങ്ങളിലാണ് ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി വേഷമിട്ടത്. 1980-90 കളിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. തൃഷ്ണ, വാർത്ത, അതിരാത്രം, അടിയൊഴുക്കകൾ, അനുബന്ധം, കരിമ്പിൻപൂവിനക്കരെ, കാണാമറയത്ത്,1921 തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തരം​ഗങ്ങൾ സൃഷ്ടിച്ചിരുന്നു. മമ്മൂട്ടിയെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ചിത്രങ്ങളായിരുന്നു ഇവ. ബൽറാം VS താരാദാസായിരുന്നു ഇവർ ഒത്തുചേർന്ന അവസാന ചിത്രം. 

മമ്മൂട്ടി മോഹൻലാൽ കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തത് ഐ വി ശശിയാണ് ആൾക്കൂട്ടത്തിൽ തനിയെ,  അതിരാത്രം, വാർത്ത അടിയൊഴുക്കകൾ, അനുബന്ധം, കരിമ്പിൻപൂവിനക്കരെ, ഇടനിലങ്ങൾ, ലക്ഷമണ രേഖ, തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങയത്.

35 വർഷം നീണ്ടു നിന്ന കരയിറിൽ 120 ഓളം മലയാളം ചിത്രങ്ങളാണ് ഐവി ശശി സംവിധാനം ചെയ്തത്. എട്ട് തമിഴ് ചിത്രങ്ങളും 3 ഹിന്ദി ചിത്രങ്ങളും, 2 തെലുങ്ക് ചിത്രങ്ങളും ഐ വി ശശിയുടെ സംവിധാനത്തിൽ ഒരുങ്ങിയിട്ടുണ്ട്. 2017 ഒക്ടോബർ 24 ന് 69 ആം വയസിൽ ഐ വി ശശി അന്തരിച്ചു.

Contact the author

web Desk

Recent Posts

Web Desk 10 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More