പാക്കിസ്ഥാനുമായുളള തുടര്‍ചര്‍ച്ചകളില്‍ ഇനി ജമ്മു കശ്മീരിനെ ഒരു വിഷയമാക്കില്ലെന്ന് ഇന്ത്യ. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അതില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ടെന്നുമാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് വ്യക്തമാക്കി.
പാക്കിസ്ഥാന് പ്രത്വേക പരിഗണന നല്കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം ഒഴിവാക്കിയതും ജമ്മു കശ്മീര്‍ വിഭജിച്ചതും അംഗീകരിക്കില്ലെന്ന തീരുമാനത്തിലാണ് പാക്കിസ്ഥാന്. കശ്മീര്‍ വിഷയത്തിലുളള നിലപാട് ഇന്ത്യ ശക്തമാക്കുന്നതോടെ സമീപകാലത്ത് ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയുണ്ടാവാനും സാധ്യതയില്ല. ഇന്ത്യയുമായി ചര്ച്ചനടത്താനുളള സാഹചര്യമില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു.
അടുത്തയാഴ്ച അമേരിക്കയുമായി ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് ഇന്ത്യ. ഈ സമയത്താണ് രാജ്യം പാക്കിസ്ഥാനെതിരെയുളള നിലപാട് കടുപ്പിക്കുന്നത്,ചൈനയ്ക്കെതിരെ ഇന്ത്യയ്ക്കുളള സഹകരണം ശക്തമാക്കുമെന്ന് അമേരിക്കയും ഉറപ്പുനല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുളള ഭീകരത അവരുടെ സര്‍ക്കാര്‍ പരസ്യമായി അംഗീകരിക്കുന്ന ഒന്നാണ്. അതിനാല്‍ അവരുമായി സാധാരണ ബന്ധം പുലര്‍ത്തുന്നത് വളരെ പ്രയാസമാണ് എന്ന് വിദേശകാര്യമന്ത്രി സുബ്രമണ്യം ജയ്ശങ്കര് വിശദമാക്കി.