അതിർത്തിയിൽ രാജ്യം സംരക്ഷിക്കുന്ന സൈനികരെ ആദരിക്കാൻ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്സവ സമയങ്ങളിൽ പോലും അതിർത്തിയിൽ കാവൽ നില്കുന്നവരെ ഓർക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യ എപ്പോഴും ധീരരായ സൈനികർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാതൃഭൂമിയുടെ ധീരരായ പുത്രന്മാരെയും പുത്രിമാരെയും ആദരിക്കാൻ വീടുകളിൽ ദീപം തെളിക്കണമെന്നും മോദി പറഞ്ഞു.
അതേസമയം, ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി സൈനികരെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തെ വിമർശിച്ചിരുന്നു. ചൈനീസ് സൈനികർ ഇന്ത്യയിലേക്ക് കടന്നു കയറിയിട്ടില്ല എന്ന് പറഞ്ഞതിലൂടെ മോദി ഇന്ത്യൻ സൈനികരെ അപമാനിക്കുകയാണ് എന്നാണ് രാഹുൽ പറഞ്ഞിരുന്നത്.