ഡല്‍ഹി: സ്വയം മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് കൂടുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. അവര്‍ മതമൌലിക വാദത്തെ സ്പോണ്സര് ചെയ്യുകയാണ്. ജമാഅത്തെ ഇസ്ലാമി, പി എഫ് എ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയാറാകണമെന്നും മുക്താര്‍ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടൂ.
സ്വാതന്ത്ര്യാനന്തരം മുസ്ലീം ലീഗുമായി സന്ധി ചെയ്യുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൊടികളെക്കാള്‍ കൂടുതല്‍ ജമാഅത്തെ ഈസ്ലാമിയുടെ കോടികളാണ് കണ്ടെതെന്നും ബി ജെ പി നേതാവ് ആരോപിച്ചു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്ന് തേജസ്വി യാദവ് വ്യക്തമാക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി പറഞ്ഞു.