വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന

വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന. ബെർലിനിൽ വെച്ച് നടന്ന മൂന്ന് ദിവസത്തെ ലോകാരോഗ്യ സമ്മേളനത്തിൽ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസാണ് ഇക്കാര്യം പറഞ്ഞത്.

കൊവിഡ് വാക്സിൻ നിർമ്മാണം പൂർത്തിയായാൽ രാജ്യങ്ങൾ അവരവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങളെയും തുല്യമായി പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ വിതരണം മല പ്രദമായി കൈകാര്യം ചെയ്യണമെന്നും ടെഡ്രോസ് വ്യക്തമാക്കി. ഒരു രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുന്നതിനേക്കാൾ എല്ലാ രാജ്യങ്ങളിലെയും ചിലർക്ക് നൽകുന്നതാണ് ഉചിതമായ തീരുമാനമെന്ന് ലോകാരോഗ്യസംഘടന മേധാവി ചൂണ്ടിക്കാട്ടി.

പൂർണമായ ഫലപ്രാപ്തി കൈവരിച്ചില്ലെങ്കിലും പല വാക്സിനുകളും പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ടെഡ്രോസിന്റെ ഈ പരാമർശം. വാക്സിനിനായി പല രാജ്യങ്ങളും വൻതോതിൽ കരാർ നൽകിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
National Desk 22 hours ago
National

നടന്‍ അജിത്തിന്‍റെ പിതാവ് അന്തരിച്ചു

More
More
National Desk 23 hours ago
National

ഹിന്ദുത്വ ട്വീറ്റ്; നടന്‍ ചേതന്‍ കുമാറിന് ജാമ്യം

More
More
National Desk 23 hours ago
National

ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ല് തിരിച്ചയച്ച് ഗവര്‍ണര്‍; വീണ്ടും പാസാക്കി തമിഴ്നാട് നിയമസഭ

More
More
National Desk 1 day ago
National

ഞാന്‍ ക്യാന്‍സര്‍ ബാധിതയാണ്, നിനക്കായി കാത്തിരിക്കുന്നു; സിദ്ദുവിന് പങ്കാളിയുടെ കത്ത്

More
More
Web Desk 1 day ago
National

ഇന്ത്യയില്‍ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി

More
More