മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് നിശ്ചിത തുക നൽകുമെന്ന് കേന്ദ്രസർക്കാർ

കൊവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ നൽകിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് നിശ്ചിത തുക നൽകുമെന്ന് കേന്ദ്രസർക്കാർ. ഭവനനിർമ്മാണം, വിദ്യാഭ്യാസം, വാഹനം, എംഎസ്എംഇ, വീട്ടുപകരണങ്ങൾ, ക്രെഡിറ്റ് കാർഡ് തുടങ്ങി എട്ട് വിഭാഗങ്ങളിൽ വായ്പയെടുത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്രയാണോ അത്രയും തുകയാണ് ആനുകൂല്യമായി ലഭിക്കുക.

വായ്പയെടുത്തവർ കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലാണെന്നും അവർക്ക് വേണ്ട ആശ്വാസനടപടികൾ ഉടൻ സ്വീകരിക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. മാർച്ച് ഒന്നിനും ഓഗസ്റ്റ് 31നും ഇടയിൽ രണ്ടു കോടി വരെ വായ്പയെടുത്തവർക്ക്  ആനുകൂല്യം ലഭിക്കും. അത് ബാങ്കുകൾ വായ്പ എടുത്തവർക്ക് നൽകുന്ന തുക കേന്ദ്രസർക്കാർ ബാങ്കുകൾക്ക് മടക്കി നൽകും.

6500 കോടി രൂപയോളം സർക്കാർ ഈ പദ്ധതിക്കായി മാറ്റി വച്ചിട്ടുണ്ട് എന്നാണ് സൂചന. കേന്ദ്രസർക്കാരിൽ നിന്ന് തുക ലഭിക്കാനായി നോഡൽ ഏജൻസിയായ എസ് ബി ഐ വഴിയാണ് ബാങ്കുകൾ അപേക്ഷിക്കേണ്ടത്. ഡിസംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു

More
More
National Desk 11 hours ago
National

ഭാരത്‌ ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം മെഹബൂബ മുഫ്തിയും

More
More
National Desk 12 hours ago
National

പരിശീലനത്തിനിടെ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു

More
More
National Desk 13 hours ago
National

'ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും സുരക്ഷ ഒരുക്കണം'; അമിത് ഷായ്ക്ക് കത്ത് അയച്ച് ഖാര്‍ഗെ

More
More
National Desk 1 day ago
National

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ദുബായില്‍ പോകാന്‍ കോടതി അനുമതി

More
More
National Desk 1 day ago
National

പാക്കിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വന്‍ വിലക്കയറ്റം

More
More