'ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് നിരോധിക്കണം' - ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് നിരോധിക്കണമെന്ന് പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ഫേസ്ബുക്ക് സിഇഒ മാർക്ക്‌ സുക്കർബർഗിനോട് ആവശ്യപ്പെട്ടു. ഇത്തരം പോസ്റ്റുകൾ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ വഴി മാര്‍ക്കിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്.

കൊടും കുറ്റകൃത്യങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഫേസ്ബുക്ക് നിരോധിച്ചത് പോലെ ഇസ്ലാമോഫോബിക് പോസ്റ്റുകളും നിരോധിക്കണമെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോലെ വലിയ ഒരു സാമൂഹ്യ മാധ്യമത്തിൽ ഇസ്ലാമോഫോബിയ വളർത്താൻ ഇടം കൊടുക്കുന്നത് രാജ്യത്തെ ഒന്നാകെ തീവ്രവാദത്തിലേക്ക് നയിക്കുന്നതിന് തുല്യമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഇതിന് പിന്നാലെ, വിദ്വേഷം പരത്തുന്ന രീതിയിലുള്ള എല്ലാ പോസ്റ്റുകൾക്കും തങ്ങൾ എതിരാണെന്നും ശ്രദ്ധയിൽ പെട്ടാലുടൻ അത്തരം പോസ്റ്റുകൾ നിരോധിക്കുമെന്നും ഫേസ്ബുക്ക് പ്രതിനിധി അറിയിച്ചു. ജാതിയുടെയോ നിറത്തിന്റെയോ മതത്തിന്റെയൊ പേരിൽ മറ്റുള്ളവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More