ഇത് ഞങ്ങളുടെ രാജ്യമാണ്, രാജ്യസ്നേഹത്തിന്റെ കുത്തക ബിജെപിയ്ക്കല്ല - മുഹമ്മദ്‌ യൂസഫ്‌ തരിഗാമി

 ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി പോരാട്ടത്തിന് ഇറങ്ങുന്നത് രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനാണെന്ന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗൂപ്കാര്‍ ഡിക്ലറേഷന്‍ കണ്‍വീനര്‍ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഭരണഘടന വാഗ്ദാനം നല്‍കിയ കാര്യമാണ്. ഇത് സംരക്ഷിക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഒത്തുചേര്‍ന്ന് പോരാട്ടത്തിന് രൂപം നല്‍കുന്നത്. അതിനായി രൂപീകരിച്ച കൂട്ടായ്മയാണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗൂപ്കാര്‍ ഡിക്ലറേഷന്‍. ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെ രാജ്യദ്രോഹം എന്ന് ലേബല്‍ ചെയ്യാന്‍ ബിജെപി കിണഞ്ഞു പരിശ്രമിക്കുകയാണെന്നും യൂസഫ്‌ തരിഗാമി പറഞ്ഞു.

''ഇത് ഞങ്ങളുടെ രാജ്യമാണ്, രാജ്യ സ്നേഹത്തിന്റെ കുത്തകാവകാശം ആരും ബിജെപിക്ക് നല്‍കിയിട്ടില്ല, ഭരണഘടന ജമ്മുകാശ്മീരിനു നല്‍കിയ പ്രത്യേക സംരക്ഷണം പുനസ്ഥാപിക്കാനുള്ള പോരാട്ടം എങ്ങനെയാണ് രാജ്യദ്രോഹമായി മാറുക എന്ന് ബിജെപി വ്യക്തമാക്കണം''- തരിഗാമി ആവശ്യപ്പെട്ടു. ''ജമ്മുകാശ്മീര്‍ തുറന്ന ജയിലാണ്, ഞങ്ങളുടെ പോരാട്ടം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരാണ്, അതിന് എല്ലാവരുടേയും പിന്തുണയുണ്ടാവണം'' തരിഗാമി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഭരണഘടനാ സമിതി ഒട്ടേറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ജമ്മുകാശ്മീരിനു പ്രത്യേക പദവി നല്‍കിയത്. വിദേശ യാത്രയിലായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ അസാന്നിധ്യത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് ഇക്കാര്യങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിച്ചത്. ഇത്തരം കാര്യങ്ങള്‍ മറച്ചുവെക്കുകയും കാര്യങ്ങളെ വളച്ചൊടിയ്ക്കുകയുമാണ് ബിജെപി ചെയ്യുന്നത്. ഇത് സ്ഥിരം ശൈലിയാണ്. ഇത്തരം കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്നും തരിഗാമി പറഞ്ഞു.

ജമ്മുകാശ്മീരിലെ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയാണ് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗൂപ്കാര്‍ ഡിക്ലറേഷ (പി എ ജി ഡി) ന്‍റെ ചെയര്‍മാന്‍. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങി മുഖ്യധാരയിലെ പ്രമുഖ പാര്‍ട്ടികള്‍ അടങ്ങിയതാണ് പി എ ജി ഡി. കണ്‍വീനര്‍ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 6 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 7 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 7 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More