ഉത്തരം മുട്ടുമ്പോള്‍ മോദി കാശ്മീര്‍ പയറ്റും - മെഹബൂബ മുഫ്തി

ശ്രീനഗര്‍: രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം മുട്ടുമ്പോഴാണ് കാശ്മീര്‍ എടുത്ത് പയറ്റുന്നത് എന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹബൂബ മുഫ്തി ആരോപിച്ചു. ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ സര്‍ക്കാരിന്റെ നേട്ടമായി കാശ്മീര്‍ എടുത്തുകാട്ടിയ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.

ജമ്മുകാശ്മീരിന്റെ ഭരണഘടനാ പദവി ഇല്ലാതാക്കിയത് ജനാധിപത്യ വിരുദ്ധ നടപടിയാണ് - മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങളൊന്നും എടുത്തു പറയാനില്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ ഇത് നേട്ടമായി അവതരിപ്പിക്കുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പ് റാലികളില്‍ മഹാസഖ്യം നേതാക്കളും മോദിക്ക് ഇക്കാര്യത്തില്‍ മറുപടി പറയുകയാണ്. ചൈനാ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ സൈകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി എവിടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. പരിക്ഷീണരായ പ്രധാനമന്ത്രിക്കും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ബീഹാറില്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന് മഹാസഖ്യം മുഖ്യനേതാവ് തേജസ്വി യാദവ് നവാഡയില്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More