ഉപതെരഞ്ഞെടുപ്പ് പ്രകടനങ്ങൾ ഓൺലൈൻ ആക്കാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രകടനങ്ങൾ ഓൺലൈൻ ആക്കാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. തെരഞ്ഞെടുപ്പ് പ്രകടനങ്ങളുടെ വിഷയത്തിൽ സ്ഥാനാർത്ഥികളുടെ അവകാശം ലംഘിക്കാത്ത രീതിയിലുള്ള തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി.

ഹൈക്കോടതി ഉത്തരവ് ഉപതെരഞ്ഞെടുപ്പ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഊർജ്ജമന്ത്രി പ്രദ്യുമാൻ സിംഗ് ടോമർ സമർപ്പിച്ച ഹർജി പ്രകാരമാണ് സുപ്രീംകോടതിയുടെ സ്റ്റേ. ജസ്റ്റിസ് എം ഖാൻവിൽക്കർ നേതൃത്വം നൽകിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി ഉത്തരവിനെ വിമർശിച്ചിരുന്നു.

പ്രകടനം നടത്താനുള്ള അവകാശത്തെക്കാൾ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തിനാണ് മുൻഗണനയെന്നും അതിനാൽ പൊതുഇടങ്ങളിൽ ജനങ്ങൾ കൂടെ നിൽക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രകടനങ്ങൾ നടത്താൻ അനുവദിക്കരുതെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഓൺലൈൻ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പ്രാവർത്തികമല്ലെന്ന് കണ്ടാൽ മാത്രം പൊതുഇടങ്ങളിൽ പ്രകടനങ്ങൾ നടത്താൻ അനുവദിച്ചാൽ മതിയെന്നാണ് ഹൈക്കോടതി വാദിച്ചത്.  നവംബർ മൂന്നിനാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 9 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 12 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 12 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More