കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബിഹാറിലെ പ്രചരണവേദികള്‍

ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നാളെ നടക്കാനിരിക്കെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രചാരണവേദികള്‍. പ്രചാരണവേദികളില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം മാസ്‌ക് പോലും ധരിക്കാതെയാണ് തടിച്ചുകൂടിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പും ഫലം കണ്ടില്ല. 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് ഭീഷണി നിലനില്‍ക്കെ ഇന്ത്യയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. സാഹചര്യത്തിനനുസരിച്ച് പ്രചാരണപരിപാടികളിലും മാറ്റം വന്നു. മാസ്‌കുകളില്‍ പാര്‍ട്ടി ചിഹ്നവും മുദ്രാവാക്യങ്ങളും ഒരുങ്ങി. മധുപനി ചിത്രകലയ്‌ക്കൊപ്പം ' ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ് ' എന്ന എല്‍ജെപി മുദ്രാവാക്യം എഴുതിയ മാസ്‌കുകളാണ് വേറിട്ട് നില്‍ക്കുന്നത്. പക്ഷേ കൊവിഡ് മാനദണ്ഡങ്ങള്‍ മാത്രമല്ല, കൊവിഡ് മഹാമാരിയെക്കുറിച്ച് അറിയാത്തവര്‍പോലുമുണ്ട് പ്രചാരണവേദികളില്‍ .

1066 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുക. ഇതില്‍ 114 പേര്‍ സ്ത്രീകളാണ്. ബിജെപി 29 സീറ്റുകളിലും ജെഡിയു 41 ഉം ആര്‍ജെടി 42 ഉം കോണ്‍ഗ്രസ് 21 ഉം എല്‍ജെപി 41 ഉം സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്.

Contact the author

News DEsk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More