ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശില്‍ കൂറ്റന്‍ റാലി

ആക്ഷേപഹാസ്യ രൂപത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിനെ പിന്തുണച്ചുളള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ പതിനായിരങ്ങള്‍  റാലി നടത്തി.  പ്രതിഷേധക്കാര്‍ ഫ്രാഞ്ച്  പ്രസിഡന്റിന്റെ കോലം കത്തിച്ചു. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇസ്ലാമി ആന്ദോളന്‍ ബംഗ്ലാദേശ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഫ്രഞ്ച് എംബസിക്കു മുന്നില്‍ അവസാനിച്ച  റാലിയില്‍ നാല്‍പ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തു. മുസ്ലീങ്ങള്‍ക്കെതിരെയുളള പരാമര്‍ശത്തെ തുടര്‍ന്ന് മാക്രോണിനെതിരെ നിരവധി ഇസ്ലാമിക രാജ്യങ്ങളാണ് മുന്നോട്ടുവന്നത്. പാരിസില്‍ പ്രവാചകന്റെ ആക്ഷേപഹാസ്യ രൂപത്തിലുളള കാര്‍ട്ടൂണ്‍, ക്ലാസെടുക്കുന്നതിനിടെ പ്രദര്‍ശിപ്പിച്ചു എന്ന കാരണത്താല്‍ തീവ്രവാദികള്‍ അദ്ധ്യാപകന്റെ തലയറുത്ത സംഭവത്തെത്തുടര്‍ന്നുളള മക്രോണിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ച് ഫുഡ്‌ബോള്‍ താരം പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്ന് രാജി വച്ചിരുന്നു. പാക്കിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More