ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

പാട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. കൊവിഡ് ഭീഷണി നിലനില്‍ക്കെ രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. 71 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. മാവോയിസ്റ്റ് സ്വാധീന മേഖലകള്‍ എന്നറിയപ്പെടുന്ന ഗയയിലും ഔറംഗാബാദിലും ഇന്നാണ് തെരഞ്ഞെടുപ്പ്.

പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം കുറയ്ക്കുനും വോട്ടിംഗിന് അധിക സമയം അനുവദിക്കാനും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് 2.14 കോടി ജനങ്ങളാണ് സംസ്ഥാനത്ത് വോട്ട് ചെയ്യുക. അതേസമയം 1066 സ്ഥാനാര്‍ഥികളാണ് ഇത്തവണ ബിഹാറില്‍ മത്സരിക്കുന്നത്. 71 സീറ്റിലേക്ക് ജെഡിയു, 31 മണ്ഡലങ്ങളില്‍ ബിജെപി. 42 സീറ്റുകളില്‍ ആര്‍ജെഡി, 29 സീറ്റുകളില്‍ കോണ്‍ഗ്രസ്, 41 സീറ്റുകളിലേക്ക് ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജെപി എന്നിങ്ങനെയാണ് മത്സരിക്കുന്നത്. മൂന്നൂഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ജതിന്‍ റാം മഞ്ചിയുടേയും സംസ്ഥാനത്തെ എട്ട് മന്ത്രിമാരുടെയും മണ്ഡലങ്ങളില്‍ ഇന്നാണ് ജനവിധി.

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു ബിഹാറിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മാസ്‌കുപോലുമില്ലാതെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഒത്തുകൂടിയത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More