ബാഴ്സിലോണ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് രാജിവെച്ചു

ബാഴ്സിലോണ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് ജോസപ് ബാർതോമ്യു രാജിവെച്ചു. ക്ലബ് എക്സിക്യൂട്ടിവ് ബോർഡ് അം​ഗങ്ങളും രാജിവെച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാർതോമ്യു രാജി സമർപ്പിച്ചത്. ബാർത്യോമുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 20000 ത്തോളം ക്ലബ് ആരാധകർ നിവേദനം സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് റഫറണ്ടം നടത്താൻ ക്ലബ് തീരുമാനിച്ചത്. രാജിയെ തുടർന്ന് റഫറണ്ടം ഉപേക്ഷിച്ചു. 

പുതിയ പ്രസിഡന്റിനെയും എക്സിക്യൂട്ടിവ് കമ്മറ്റിയെയും തെരഞ്ഞെടുക്കുന്നത് വരെ താൽകാലികമായ സംവിധാനം ഏർപ്പെടുത്തി. സൂപ്പർ താരം മെസിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബാർത്യോമുവിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ചാമ്പ്യൻ ലീ​ഗിൽ ബയോണിനോടുള്ള  തോൽവിയും മെസി ടീം വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും ബാർതൊമ്യുവിന്റെ നില പരുങ്ങലിലാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More