രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ കുപ്രസിദ്ധ കുറ്റവാളി  രവി പൂജാരിയെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും . രവി പൂജാരിയെ വിട്ട് കിട്ടാൻ ഇന്റർപോൾ ലെയ്‌സൺ ഓഫിസർക്ക് അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയൻ പറഞ്ഞു. ആഫ്രിക്കയിൽ പിടിയിലായ രവി പൂജാരി നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.

രാജ്യത്തിനകത്തും പുറത്തുമായി 200 ലധികം കേസുകളിലെ പ്രതിയാണ് രവി പൂജാരി. കർണാടകയിൽ രവി പൂജാരിയുടെ പേരിലുള്ളത് 100ൽ അധികം കേസുകളാണ്. സെന​ഗലിൽ  പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ജനുവരി 18ന് നടന്ന ബ്യൂട്ടിപാർലർ വെടിവയ്പിൽ ക്രൈംബ്രാഞ്ച് തെരയുന്ന പ്രതിയായ രവി പൂജാരിക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ മുഖ്യപ്രതികളായ സിനിമ നിർമാതാവ് അജാസും, മോനായിയും ഇപ്പോഴും ഒളിവിലാണ്.

Contact the author

web desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More