നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന് ഹർജി

നടൻ ദിലീപ് പ്രതിയായ  നടിയെ ആക്രമിച്ച കേസിന്റെ വിചാരണ  കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി. വിചാരണ കോടതി പക്ഷപാതപരമായി ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അടുത്ത വെള്ളിയാഴ്ച ഹർജിയിൽ വിധി പറയും.

വിചാരണക്കിടെ പ്രതിഭാ​ഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച്  ​ഗുരുതരമായ ആരോപണങ്ങലാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്.

കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷൻ പ്രതികളെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളായ നടീ നടന്മാർ വിചാരണക്കിടെ കൂറ് മാറിയിരുന്നു. ഈ സാഹചര്യത്തിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഹർജി കോടതി ഇതുവരെ പരി​ഗണിച്ചില്ലെന്നതും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 

നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. 


Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More