രാഹുൽ ഗാന്ധി ചട്ടലംഘനം നടത്തിയെന്ന് ബിജെപി

കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ബിജെപി. വിഷയത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചതിനു ശേഷവും  രാഹുല്‍ ഗാന്ധി മഹാഗഡ്ബന്ധന് വേണ്ടി വോട്ട് ചോദിച്ചു  എന്നാരോപിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്.

ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് രാഹുൽ  മഹാഗദ്ബന്ധന് വേണ്ടി വോട്ട് തേടിയത്. നീതിക്കും, തൊഴിലിനും, നല്ല മാറ്റങ്ങൾക്കുമായി മഹാഗദ്ബന്ധന്‍ സഖ്യത്തെ പിന്തുണക്കുക എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ എല്ലാവർക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്ദിവസം രാഷ്ട്രീയ പാർട്ടികളോ വ്യക്തികളോ വോട്ട് ചോദിക്കുന്നത് ചട്ട ലംഘനമാണെന്നും രാഹുൽ അത് ചെയ്തുവെന്നും ബിജെപി ആരോപിച്ചത്.

ഒക്ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലായി മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 10നാണ് വോട്ടെണ്ണല്‍. പ്രചാരണ കാലത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും,ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു ബിഹാറിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മാസ്‌കുപോലുമില്ലാതെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഒത്തുകൂടിയത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More