താമര ചിന്ഹം പതിച്ച മാസ്ക് ധരിച്ച് പോളിംഗ് ബൂത്തില്‍; മന്ത്രിക്കെതിരെ കേസ്

ബിജെപി മന്ത്രിയും മുതിർന്ന നേതാവുമായ പ്രേം കുമാറിനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ് ബൂത്തിനുള്ളിൽ ബിജെപിയുടെ ചിഹ്നം പതിച്ച മാസ്ക് ധരിച്ച് കയറിയതിനാണ് കമ്മീഷൻ കേസെടുത്തത്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരിലാണ് എഫ്ഐആർ. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ടിലെ സെക്ഷന്‍ 130 പ്രകാരം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിങ് ബൂത്തിന് 100 മീറ്റർ അടുത്ത് രാഷ്ട്രീയ ചിഹ്നമോ പതാകയോ ഉപയോഗിക്കാൻ പാടില്ല. ഇത് മാനിക്കാതെയാണ് ബിജെപി നേതാവ് കോളിവുഡിലേക്ക് ചിഹ്നം പതിപ്പിച്ച മാസ്ക് ധരിച്ച് എത്തിയത്.

ബിഹാറിലെ ഗയയിലാണ് പ്രേംകുമാർ സ്ഥാനാർത്ഥിയായിട്ടുള്ളത്. രണ്ടാം തവണയാണ് ഇദ്ദേഹം ഗയയിൽ നിന്നും ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ അഖൗരി ഓങ്കര്‍ നാഥിനെതിരെയാണ് പ്രേം മത്സരിക്കുന്നത്.

ഒക്ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലായി മൂന്നു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 10നാണ് വോട്ടെണ്ണല്‍. ബിഹാറില്‍ നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 29നാണ് അവസാനിക്കുന്നത്. 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. 38 സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടു സീറ്റാണ് പട്ടിക വര്‍ഗത്തിനു നീക്കിവച്ചിട്ടുള്ളത്.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 21 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More