ഇന്ത്യ-ഖത്തർ പ്രത്യേക വിമാന സർവീസുകള്‍ ഡിസംബർ 31വരെ നീട്ടി

ഇന്ത്യ-ഖത്തർ പ്രത്യേക വിമാന സർവീസുകളുടെ കാലാവധി വീണ്ടും നീട്ടി. ഡിസംബർ 31 വരെ സർവീസുകൾ തുടരുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിലെയും ഖത്തറിലെയും സിവിൽ ഏവിയേഷൻ അതോറിറ്റികൾ ഈ വിഷയത്തിൽ ധാരണയില്‍ എത്തിയിട്ടുണ്ട്. ട്വിറ്റർ വഴിയാണ് എംബസി ഇക്കാര്യം അറിയിച്ചത്.

ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള യാത്ര സംവിധാനങ്ങൾ ഡിസംബർ 31 വരെ തുടരുമെന്നാണ് എംബസി ട്വീറ്റ് ചെയ്തത്. ഇതിനാൽ, ഇന്ത്യയുടെ വിവിധ വിമാനക്കമ്പനികൾക്കും ഖത്തർ എയർവെയ്സിനും ദോഹ എയർപോർട്ടിൽ നിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് സർവീസ് നടത്താം. ഖത്തർ പാസ്പോർട്ടുള്ള സ്വദേശികൾക്കും, ഖത്തറിലേക്കുള്ള വിസ കൈവശമുള്ളവർക്കും മാത്രമാണ് ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുമതിയുള്ളത്.

ഇന്ത്യ ഖത്തർ എയർ ബബിൾ വ്യവസ്ഥപ്രകാരമാണ് പ്രത്യേക വിമാനസർവീസുകളുടെ കാലാവധി വർധിപ്പിച്ചത്. ഓഗസ്റ്റ് 18 മുതൽ 31 വരെ ആയിരുന്നു വ്യവസ്ഥ. പിന്നീട്, ഒക്ടോബർ 31 വരെ കാലാവധി നീട്ടിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 8 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 10 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 11 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More