പെൺ ന്യൂട്ടൺ - സജീവന്‍ പ്രദീപ്‌

പ്രണയത്തിന്റെ

അപ്പിൾ മരത്തിന് കീഴെ ഇപ്പോൾ

ഒരു പെൺ ''ന്യൂട്ടൺ" ഇരിക്കുന്നുണ്ട്... അഴിച്ചിട്ട

മുടിയോളം ഗുരുത്വബലത്തെ അടയാളപ്പെടുത്തിയ മറ്റൊന്നുമില്ല

'അപ്പിളുകൾ 'ചിലപ്പോൾ മോഹഭംഗത്തിന്റെ ആദിരൂപങ്ങളാവുന്നത്

അത് നെടുകെ മുറിച്ചപ്പോൾ ലഭിച്ച പ്രണയചിഹ്നത്തിന്റെ

സൂഷ്മതയിലാണ്...


പ്രണയത്തിന്റെ പെൺ ഗുരുത്വബലങ്ങളിൽ

ആണുങ്ങൾ ആപ്പിളുകളായിരിക്കുക എന്നുള്ളിടത്ത്...

ന്യൂട്ടന് നീട്ടിവളർത്തിയ മുടിയും, അപ്പിളുകളോളം പോന്ന മുലകളും

ഉണ്ടായിരുന്നു എന്ന തിരിച്ചറിവുണ്ടാവണം...


"കനി'' അപ്പിൾ തന്നെ ആയിരുന്നു എന്നതിന്റെ വിശുദ്ധ സാക്ഷ്യം

പാമ്പുകളുടെ കാലില്ലായ്മ എന്ന പാപത്തിൽ അന്വേഷിക്കണം...

കാലുള്ള പാമ്പുകളെ കണ്ടെത്തും വരെയും

ചരിത്രവും, കഥയും രണ്ടായിത്തുടരണമെന്നും

ശാസ്ത്രം അതിന്റെ ജിജ്ഞാസയുടെ അപ്പിൾ മരത്തെ

സംരക്ഷിക്കണമെന്നും

രാത്രിയുടെ സ്വപ്നവാങ് മൂലം സമർപ്പിച്ച രേഖയിലുണ്ട്...


അയാൾ,

തന്റെ കാമുകിയുമായി പിണങ്ങി, അവളൊരുക്കിയ പ്രാതൽ പോലും

കഴിക്കാതെ

പുറത്തേക്കിറങ്ങിയതായിരിക്കണം...

ഏതൊരു പ്രണയത്തിലും

പിണക്കത്തിന്റെ പ്രശ്നപരിസരം പട്ടിണിയിൽ ചുവന്നിരിക്കും

അയാളൊരു അപ്പിൾമരം കാണുന്നു, നിറയെ തുടുത്ത അപ്പിളുകൾ

അയാൾ കാമുകിയെ ഓർക്കുന്നു

ഇന്നലെ കുളിമുറിയിലെ ഒരുമിച്ചുള്ള കുളി ഓർക്കുന്നു

രണ്ടാപ്പിളുകൾ അയാളെ വല്ലാതെ കൊതിപ്പിക്കുന്നു

പക്ഷേ 

അവ ഉയരത്തിന്റെയും ഉയരത്തിലാണ്...

അയാൾ നിരാശനായി ആപ്പിൾ മരത്തിന് കടയ്ക്കലിരിക്കുന്നു...


മരങ്ങൾ

ദിവ്യജ്ഞാനമുള്ളവരാണ്

പ്രണയത്തിൽ,

മരങ്ങളോളം (പൂവായും, കായായും, തണലായും, ഇലയായും, മണമായും)

പ്രസക്തിയുള്ള മറ്റൊന്നില്ല..

അയാളുടെ

പിണക്കം,

വിശപ്പ്,

സങ്കടം,

മരം ഒരമ്മയാണ്...

അപ്പിൾമരം മുല ചുരത്തുന്നു...


തലയിൽ

മധുരം വീണ് ചിതറിയിടത്ത് നിന്നാണ്...

ഭൂഗുരുത്വബലം എന്ന് നിങ്ങൾ പറയുന്നിടത്തല്ല,

സ്നേഹത്തിന്റെ പച്ചിലപ്പടർപ്പുകൾക്കിടയിലൂടെ അയാളെ തേടി

വരികയും...

"പ്രിയപ്പെട്ടവനേ ' എന്ന് അവനെ വിളിക്കുകയും ചെയ്ത ആ

കാമുകിയുടെ കരവലയത്തിലേക്ക്

അയാൾ

അടർന്ന് വീഴുകയും ചെയ്തതാണ്...

'പ്രണയ ഭൂഗുരുത്വബലം'


കണ്ടുപിടുത്തങ്ങളുടെ യുക്തികളിൽ പ്രണയമാണ് സത്യം...

പെൺന്യൂട്ടൺ

മറ്റൊരു ഗുരുത്വബലം കണ്ടെത്തും വരെ

സമാധാനത്തിന്റെ സയൻസിലൂടെ...

ഗോൾഫ്,

കുതിര,

തുടങ്ങിയ ശാസത്രീയ വിനോദങ്ങളിൽ ഏർപ്പെട്ടുനിൽക്കാം

Contact the author

Sajeevan Pradeep

Recent Posts

Sathya Raj 3 weeks ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 3 weeks ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More
Sajeevan Pradeep 5 months ago
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

More
More
K. V. SASEENDRAN 8 months ago
Poetry

ചില അക്ഷരങ്ങള്‍ ഊമകളാണ് - കെ. വി. ശശീന്ദ്രന്‍

More
More
Shaju V V 9 months ago
Poetry

പറവയായതുകൊണ്ടല്ല, വെറും മനുഷ്യനായതുക്കൊണ്ട് - ഷിന്‍ ചാന്‍ (ഷാജു വിവി)

More
More
Shaju V V 9 months ago
Poetry

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട് - ഷാജു വി വി

More
More