കൃത്യമായ സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കും - രജനീകാന്ത്

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് താന്‍ പറഞ്ഞു എന്ന തരത്തില്‍ പുറത്തുവന്ന കത്ത് വ്യാജമെന്ന് രജനീകാന്ത് പറഞ്ഞു.  ആരാധക സംഘടനായ 'രജനി മക്കള്‍ മന്‍ട്ര'വുമായി ചര്‍ച്ചചെയ്ത് കൃത്യമായ സമയത്തു തന്നെ താന്‍ രാഷ്ട്രീയ പ്രവേശനം തീരുമാനിക്കുമെന്ന് രജനീ വ്യക്തമാക്കി. തന്റെ പേരില്‍ പുറത്തുവന്ന കത്തിനെക്കുറിച്ച്  അറിയില്ല, അതിലുളളത്  താന്‍  പറഞ്ഞ കാര്യങ്ങളല്ല. എന്നാല്‍ തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കത്തിലുളള കാര്യങ്ങളെല്ലാം സത്യമാണ് എന്ന് രജനീകാന്ത് പറഞ്ഞു.

രജനീ മക്കള്‍ മന്‍ട്രത്തിന് എന്ന പേരില്‍ വന്ന കത്തില്‍ പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും കൊവിഡ് സാഹചര്യങ്ങളും കാരണം രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറുകയാണ് എന്നാണ് ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനത്തിന്റെ കാര്യത്തില്‍ നടന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് രജനിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി. 2017 ല്‍ രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. കമല്‍ഹാസന്റെ 'മക്കള്‍ നീതി മയ്യ'വുമായി സഹകരിക്കുമെന്നുളള തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More