ഈജിപ്ത് മുന്‍ പ്രസിഡന്റ് ‍‍ ഹൊസ്‌നി മുബാറക് അന്തരിച്ചു

ഈജിപ്ത്  മുന്‍ പ്രസിഡന്റ് ‍‍  ഹൊസ്‌നി മുബാറക് അന്തരിച്ചു. 91 വയസ്സായിരുന്നു. തലസ്ഥാനമായ കെയ്റോയിൽ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഈജിപ്ത് തുടർച്ചായായി 30 വര്‍ഷം ഹൊസ്നി മുബാറക്  ഭരിച്ചിരുന്നു.

2011ല്‍ പട്ടാളഭരണത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ ഹൊസ്‌നി മുബാറക് രണ്ടു വര്‍ഷം മുന്‍പാണ് ജയില്‍ മോചിതനായത്.  ആഭ്യന്തര കലാപത്തെ തുടർന്നാണ് പട്ടാളം ഈജിപ്തിൽ ഭരണം പിടിച്ചത്.  തുടര്‍ന്ന് കൂട്ടക്കൊലക്കേസില്‍ പ്രതി ചേര്‍ത്താണ് ഇദ്ദേഹത്തെ ജയിലില്‍ അടച്ചത്. ഈജിപ്ത് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ആറുവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2017ലാണ് ഇദ്ദേഹം ജയില്‍ മോചിതനായത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുബാറക്കിനെ ജയിൽ മോചിതനാക്കിയത്. അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് മുബാറക് വിചരാണ നേരിട്ടത്.

Contact the author

web desk

Recent Posts

International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More
International

ആരോണ്‍ ബുഷ്‌നെല്‍ സ്വയം തീ കൊളുത്തിയത് സ്വത്ത് ഫലസ്തീനിലെ കുട്ടികള്‍ക്ക് എഴുതിവെച്ച ശേഷം

More
More
International

'ഫലസ്തീനികളുടെ ഓര്‍മ്മയില്‍ നിങ്ങള്‍ അനശ്വരനായി തുടരും'; യുഎസ് സൈനികന്റെ ആത്മഹത്യയില്‍ ഹമാസ്

More
More
International

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്; കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതി

More
More
International

ഗസയിലെ കൂട്ടക്കൊല ന്യായീകരിക്കാനാവില്ല; ഇസ്രായേലിനെതിരെ വത്തിക്കാന്‍ മുഖപത്രം

More
More
International

അമേരിക്കയില്‍ റാലിക്കിടെ വെടിവയ്പ്പ്; ഒരു മരണം, 21 പേര്‍ക്ക് പരിക്കേറ്റു

More
More