എല്ലാ ഇന്ത്യക്കാര്‍ക്കും കൊറോണ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

കൊറോണ വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും  ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരാള്‍ക്കുപോലും വാക്‌സിന്‍ ലഭിക്കാതിരിക്കില്ല, വാക്‌സിന്റെ വിതരണം കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

ആദ്യത്തെ വാക്‌സിന്‍ വിതരണത്തില്‍ ഏറ്റവും ദുര്‍ബലരായവരേയും ആരോഗ്യപ്രവര്‍ത്തകരേയും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വാക്‌സിന്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളിലേക്കും കൊണ്ടുപോകുന്നതിനുളള വിപുലമായ ശ്രമങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. 28,000 കോള്‍ഡ് ചെയിന്‍ പോയിന്റുകളില്‍ വാക്‌സിന്‍ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. സംസ്ഥാന, ജില്ലാ, പ്രാദേശിക തലത്തില്‍ വാക്‌സിന്‍ വിതരണത്തിനും കാര്യനിര്‍വഹണത്തിനുമായി സംഘങ്ങളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേ സമയം കൊറോണ വൈറസ് വാക്‌സിന്‍ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. ആഗോളതലത്തില്‍ നൂറ്റിയമ്പതോളം കൊറോണ വാക്സിനുകളാണ് പരീക്ഷണഘട്ടതിലുള്ളത്. ഇന്ത്യയില്‍ രണ്ട് തദ്ദേശീയ കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സൈഡസ് കാലിഡയുമാണ് ഇന്ത്യയുടെ കൊവിഡ് വാക്‌സിനുകള്‍. ഒക്‌സ്‌ഫോര്‍ഡിന്റെതുള്‍പ്പെടെ മറ്റു രാജ്യങ്ങളുടെ കൊവിഡ് പരീക്ഷണങ്ങളും ഇന്ത്യയില്‍ നടക്കുന്നുണ്ട്.

Contact the author

News Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More