ഡൽഹിയിലും കശ്മീരിലും എൻഐഎയുടെ വ്യാപക റെയ്‌ഡ്

ഡൽഹിയിലും കശ്മീരിലും എൻഐഎയുടെ വ്യാപക റെയ്‌ഡ്‌. സംസ്ഥാനങ്ങളിൽ ഭീകരവാദത്തിനായുള്ള കള്ളപ്പണ ഇടപാടുകൾ രൂക്ഷമാകുന്നതിനെത്തുടർന്നാണ് റെയ്ഡ്. കശ്മീർ ശ്രീനഗറിലെ 6 അടക്കം ഒൻപതിടങ്ങളിലും ഡൽഹിയിലെ ചാരിറ്റി കേന്ദ്രത്തിലുമാണ് ഇന്ന് റെയ്ഡ് നടന്നത്.

ചാരിറ്റി അലയന്‍സ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഫലാഹ് ഇ ആം ട്രസ്റ്റ്, ജെകെ യത്തീം ഫൗണ്ടേഷന്‍, സാല്‍വേഷന്‍ മൂവ്‌മെന്റ്, ജെകെ വോയിസ് ഓഫ് വിക്റ്റിംസ് എന്നിവയുടെ ഓഫീസിലാണ് റെയ്ഡ് നടന്നത്. മുൻ ന്യൂനപക്ഷ കമ്മീഷൻ മേധാവി സഫറുൽ-ഇസ്ലാം ഖാൻ അധ്യക്ഷനായ ഡൽഹിയിലെ ജീവകാരുണ്യ കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. എൻജിഒകളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പേരിൽ ഭീകരവാദത്തിന് വേണ്ടിയുള്ള ഫണ്ട് സ്വരൂപിക്കുന്നു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

ബാംഗ്ലൂരിലും കഴിഞ്ഞദിവസം റെയ്ഡ് നടന്നിരുന്നു. ശ്രീനഗര്‍ പ്രസ്സ് എന്‍ക്ലേവിലെ ഗ്രേറ്റര്‍ കശ്മീര്‍ പത്രത്തിന്റെ ഓഫീസിലായിരുന്നു ആദ്യ റെയ്ഡ്. കൂടാതെ നെഹ്‌റു പാര്‍ക്കിലെ എച്ച്ബി ഹൗസ്‌ബോട്ട്, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുറാം പര്‍വേസിന്റെ വസതിയിലും റെയ്ഡ് നടന്നിരുന്നു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 23 hours ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 23 hours ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More