ജമ്മു കശ്മീരീലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനായിരുന്നു എന്ന പ്രസ്താവന തിരുത്തി പാക്ക് മന്ത്രി ഫവദ് ചൗദരി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനാണ് നഷ്ടമായത്. പാക് പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെയായിരുന്നു ഫവദ് ചൗധരിയുടെ വിവാദ പരാമര്‍ശം
' നമ്മള് ഇന്ത്യയെ അവരുടെ മണ്ണില്‍ പോയി ആക്രമിച്ചു. പുല്‍വാമയിലെ വിജയം പാക്കിസ്ഥാന്റെ വിജയമാണ്.ആ വിജയത്തില്‍ നമ്മളെല്ലാവരും പങ്കാളികളാണ് ' എന്നായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന. എന്നാലിപ്പോള്‍ തന്റെ പ്രസ്ഥാവനയെ തെറ്റിദ്ധരിച്ചതാണെന്നും പാക്കിസ്ഥാന് ഒരു തരത്തിലുളള ഭീകരപ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരായി പാക്കിസ്ഥാന് നടപ്പാക്കിയ ഓപ്പറേഷന് സ്വിഫ്റ്റ് റിസോര്ട്ടിനെക്കുറിച്ചാണ് താന്‍ പറഞ്ഞത് അതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ ഇന്ത്യയുടെ ആക്രമണം നേരിടേണ്ടി വരുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞിരുന്നു. ഇന്ത്യയുടെ ആക്രമണം ഭയന്ന് പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെയും നേതാക്കളുടെയും മുട്ടിടിച്ചെന്ന പാക്കിസ്ഥാന് മുസ്ലീം ലീഗ് നേതാവ് അയാസ് സാദിഖിന്റെ പ്രസ്താവനയും മാധ്യമശ്രദ്ധ നേടിയിരുന്നു.