എന്‍ഐഎ റെയ്ഡ് തടസപ്പെടുത്തിയ എഎപി എംഎല്‍എയ്‌ക്കെതിരെ കേസ്

ജാമിയ നഗറിലെ എന്‍ഐഎ റെയ്ഡുകള്‍ തടസപ്പെടുത്തിയതിന് എഎപി എംഎല്‍എയ്‌ക്കെതിരെ കേസ്.അമാനത്തുളള ഖാനെതിരെയാണ് ദില്ലി പോലിസ് നടപടി. സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന് എന്‍ഐഎ ഡിഎസ്പി  പരാതി നല്‍കി.

വ്യാഴാഴ്ച്ച ജാമിയ നഗറില്‍ രണ്ട് സ്ഥലങ്ങള്‍  എന്‍ഐഎ റെയ്ഡ് ചെയ്തു. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവി സഫറുല്‍ ഇസ്ലാം ഖാന്റെ ജീവകാരുണ്യ സംഘടനയിലെ റൈയ്ഡാണ് എഎപി എംഎല്‍എയും സംഘവും തടസപ്പെടുത്തിയത്. തിരിച്ചുപോകാനൊരുങ്ങിയ എന്‍ഐഎ ഉദ്യോഗസ്ഥരെ തടയുകയും അവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു എന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ജമ്മുകശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍ഐഎ റൈയ്ഡ് നടത്തിയിരുന്നു. അതേസമയം ശ്രീനഗറിലെ ആറ് എന്‍ജിഒകളിലും ട്രസ്റ്റുകളിലും ഡല്‍ഹിയിലെ ജീവകാരുണ്യ കേന്ദ്രങ്ങളിലുമാണ് റൈയ്ഡ് നടന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കളളപ്പണം ഉപയോഗിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് റൈയ്ഡ് നടന്നത്.ഇത്തരത്തിലുളള ട്രസ്റ്റുകളുടെ പേരിലും ജീവകാരുണ്യസംഘടനകളുടെ പേരിലും വിദേശത്തുനിന്നും ഇന്ത്യയില്‍ നിന്നുമെല്ലാം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായുളള ധനസമാഹരണം നടത്തുന്നു എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Contact the author

Web desk

Recent Posts

National Desk 16 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 19 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 20 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 20 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More