സംവരണം ജനസംഖ്യാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി

സംവരണം ജനസംഖ്യാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. നിലവിലെ സംവരണ രീതി ദലിത്​-പിന്നാക്ക സമുദായത്തി​ൻെറ പുരോഗതിക്ക്​ എതിരാണെന്നും ജനസംഖ്യാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കണമെന്നും പുതിയ സെൻസസ് ഡാറ്റ ഉപയോഗിച്ച് മാത്രമേ ഇത് നടപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇത്തവണ കടുത്ത മത്സരം നേരിടുന്ന മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ പ്രധാന സഖ്യകക്ഷിയായ ബിജെപിക്കും സംവരണത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചിമ ചമ്പാരൻ ജില്ലയിലെ വാൽമീകി നഗർ ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തവേയാണ് നിതീഷ് കുമാർ വിവാദ പരാമര്‍ശം നടത്തിയത്.

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ട വോട്ടെടുപ്പുകള്‍ നവംബർ 3, 7 തീയതികളിലാണ് നടക്കുക. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നടക്കേണ്ടിയിരുന്ന സെന്‍സസ് കൊവിഡ് മഹാമാരി കാരണം കേന്ദ്രം മാറ്റിവച്ചിരിക്കുകയാണ്. ഇത് എപ്പോൾ നടക്കും എന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വര്‍ഷം നടക്കാന്‍ സാധ്യതയുമില്ല.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 9 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 10 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 12 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More