രണ്ടാം ഘട്ട ലോക്ഡൌണ്‍: പാരിസില്‍ 700 കിലോമീറ്റര്‍ ട്രാഫിക് ജാം

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനായി ഫ്രാന്‍സ് രണ്ടാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പാരിസുകാര്‍ ഗ്രാമീണ മേഖലയിലേക്ക് പലായനം ചെയ്യുന്നു. രാജ്യവ്യാപകമായി നിയന്ത്രണങ്ങള്‍ വന്നതോടെ ഉണ്ടായ കൂട്ട പലായനത്തില്‍ നഗരത്തിലെ റോഡുകളില്‍ ട്രാഫിക് ജാം അനുഭവപ്പെട്ടു.വ്യാഴാഴ്ച്ച വൈകുന്നേരമാണ് 700 കിലോമീറ്റര്‍ വരെ നീണ്ടു കിടന്ന ട്രാഫിക് ജാമിന്റെ ചിത്രം പുറത്തുവന്നത്.

രോഗവ്യാപനം പിന്നെയും തീവ്രമാകുന്ന സാഹചര്യത്തില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് തിരിയുകയാണ് പല രാജ്യങ്ങളും. ഫ്രാന്‍സില്‍ വര്‍ധിച്ചുവരുന്ന അണുബാധ രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്  വെളളിയാഴ്ച്ച മുതല്‍ നാല് ആഴ്ച്ചത്തേക്ക് ലോക്ഡൗണ്‍ ഉത്തരവിട്ടത്. ഫ്രാന്‍സിലെ 67 ദശലക്ഷം ആളുകളോടും കര്‍ശനമായി വീടുകളില്‍ തുടരാന്‍ നിര്‍ദേശിച്ചു, അല്ലാത്ത പക്ഷം പിഴയോ ശിക്ഷയോ ലഭിക്കും. വീടിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വ്യായാമം ചെയ്യാനും മെഡിക്കല്‍ അപ്പോയിന്‍മെന്റ്ുകള്‍ , ജോലിസ്ഥലത്തേക്കുളള യാത്ര, അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോവാനും ഇളവുകളുണ്ട്. അതേസമയം റസ്‌റ്റോറന്റുകളും കഫേകളും തുറക്കാന്‍ അനുവാധമില്ല.

തലസ്ഥാനത്തിന് ചുറ്റുമുളള ഹൈവേകളില്‍  രാത്രിയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു, കൂടുതല്‍ പേരും കുടുംബവീടുകളിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ പലായനം ചെയ്യുന്നവരായിരുന്നു. കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More