തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.  ബം​ഗളൂരിൽ കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. ബിനീഷ് തെറ്റുചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ബിനീഷ് പാർട്ടി അം​ഗമല്ലെന്നും യെച്ചൂരി പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്റ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തെറ്റുചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും യെച്ചൂരി പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് കേരളത്തിലെ സർക്കാറിനെ വേട്ടയാടാനാണ് കേന്ദ്രസർക്കാർ ശ്രമം. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലും ഇതാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

പശ്ചിമ ബം​ഗാളിലും അസമിലും കോൺ​ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഹകരണത്തിന് സിപിഎം കേന്ദ്രകമ്മറ്റിയോ​ഗം പച്ചക്കൊടി കാണിച്ചു. തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുമായുള്ള സഹകരണം തുടരും. കേരളത്തിൽ നിന്നുള്ള അം​ഗങ്ങൾ ഉൾപ്പെടെ കോൺ​ഗ്രസുമായുള്ള സഹകരണത്തെ പിന്തുണച്ചു. കേരളത്തിൽ നിന്നുള്ള ഒരു വിഭാ​ഗത്തിന്റെ എതിർപ്പ് മൂലം ബം​ഗാളിൽ കോൺ​ഗ്രസുമായി നേരിട്ടുള്ള സഹകണം ഉണ്ടായിരുന്നില്ല.

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More