ഫുട്ബോള്‍ മാന്ത്രികന്‍ ക്രിസ്ട്യാനോ റൊണാൾഡോ കൊവിഡ് മുക്തനായി

ഫുട്ബോള്‍ മാന്ത്രികന്‍ ക്രിസ്ട്യാനോ റൊണാൾഡോ കൊവിഡ് മുക്തനായി. കൊവിഡ് നെഗറ്റീവായ താരം ഉടൻ തന്നെ യുവെന്‍റസ് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

19 ദിവസത്തെ ക്വാറന്റൈനിന് ശേഷമാണ് താരം കൊവിഡ് മുക്തി നേടിയത്. ഒക്ടോബർ 13നാണ് റൊണാൾഡോക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടർന്ന് ബാർസെലോണയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം പങ്കെടുത്തിരുന്നില്ല. ഇന്ന് നടക്കാനിരിക്കുന്ന കൊവിഡ് ടെസ്റ്റിൽ നെഗറ്റീവ് സ്ഥിരീകരിക്കുകയാണെങ്കിൽ അടുത്ത് നടക്കാനിരിക്കുന്ന സ്പേസ്യയുമായുള്ള മാച്ചിൽ റൊണാൾഡോ പങ്കെടുക്കും.

കോവിഡ് ബാധിതനായ ശേഷം മുടി മുഴുവനായും കള‍ഞ്ഞ്‌ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. ഐസൊലേഷനിലും വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കോവിഡ് പരിശോധന വലിയ തമാശയാണെന്നും താൻ പൂർണമായും ആരോഗ്യവാനായി ഇരിക്കുന്നുവെന്നുമാണ് റൊണാൾഡോ ചിത്രങ്ങള്‍ക്കൊപ്പം പോസ്റ്റ്‌ ചെയ്തത്.

Contact the author

Web Desk

Recent Posts

Sports Desk 2 months ago
News

ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി

More
More
Web Desk 1 year ago
News

നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

More
More
Sports Desk 1 year ago
News

ഫുട്ബോൾ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു

More
More
News

ഫുഡ്‌ബോള്‍ ഇതിഹാസം ഡിയോഗോ മറഡോണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി

More
More
Web Desk 1 year ago
News

ഫുട്ബോൾ ഇതിഹാസതാരം മറഡോണക്ക് ഇന്ന് അറുപതാം പിറന്നാൾ

More
More
Sports Desk 2 years ago
News

ഉസൈൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

More
More